Latest News

കറുത്ത ഗൗണില്‍ പൂക്കള്‍ നിറച്ച് കാനിലെ പുഷ്പമായി ഐശ്വര്യ റായ്; ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമ്മന്ന; ഇന്ത്യന്‍ താരങ്ങള്‍ റെഡ് കാര്‍പ്പറ്റിലെത്തിയതിങ്ങനെ

Malayalilife
കറുത്ത ഗൗണില്‍ പൂക്കള്‍ നിറച്ച് കാനിലെ പുഷ്പമായി ഐശ്വര്യ റായ്; ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമ്മന്ന; ഇന്ത്യന്‍ താരങ്ങള്‍ റെഡ് കാര്‍പ്പറ്റിലെത്തിയതിങ്ങനെ

75ാമത് കാന്‍ ഫെസ്റ്റിവലില്‍ പതിവ് പോലെ ഇത്തവണയും തിളങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ താരസുന്ദരികള്‍. റെഡ്കാര്‍പറ്റില്‍ പതിവുപോലെ ഐശ്വര്യ റായ് തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രം. ഓരോ വര്‍ഷവും താരം ആരാധകരുടെ ഹൃദയം കവരുന്ന ലുക്കിലാണ് എത്തുന്നത്. ഈ വര്‍ഷവും അവര്‍ പതിവ് തെറ്റിച്ചില്ല. കറുത്ത ഗൗണില്‍ പൂക്കള്‍ ഡിസൈന്‍ ചെയ്ത ലുക്കിലാണ് ഐശ്വര്യ റെഡ് കാര്‍പ്പെറ്റിലെത്തിയത്.

ത്രിഡി ഫ്‌ലോറല്‍ മോട്ടിഫ് വര്‍ക്കായിരുന്നു ഗൗണിന്റെ പ്രധാന ആകര്‍ഷണം. ഡോള്‍സ് ആന്‍ഡ് ഗബ്ബാനയുടെ ഗൗണാണ് ഐശ്വര്യ അണിഞ്ഞത്. വലതുകൈയിലും ഗൗണിന്റെ ഇടതുഭാഗത്തുമാണ് പൂക്കള്‍ തുന്നിച്ചേര്‍ത്തിട്ടുള്ശത്.കമ്മല്‍ മാത്രമാണ് ആകെ ധരിച്ച ആഭരണം. മുടിയിലും ഇത്തവണ വലിയ പരീക്ഷണങ്ങള്‍ നടത്താന്‍ താരം മുതിര്‍ന്നില്ല. മേക്കപ്പും മിനിമല്‍ ലുക്കിലാണ്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

കുടുംബസമേതമാണ് ഐശ്വര്യ ഇത്തവണ കാനില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ എത്തിയത്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും ഒപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002ല്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ദേവ്ദാസ് എന്ന സിനിമയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഐശ്യര്യ റായ് ആദ്യമായി കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. പിന്നീടുള്ള മേളകളിലെ സ്ഥിര സാന്നിദ്ധ്യമാണ് താരം.

കോസ്മറ്റിക്‌സ് കമ്പനി ലൊറിയാലിനെ പ്രതിനിധീകരിച്ചാണ് ബ്രാന്‍ഡ് അംബാസഡറായ ഐശ്വര്യ കാന്‍ ചലച്ചിത്ര മേളയ്ക്ക് ഇത്തവണ എത്തിയത്. ഇതോടെ
ഏറ്റവും കൂടുതല്‍ തവണ കാനിന് എത്തിയ ബോളിവുഡ് സുന്ദരിയും ഐശ്വര്യയായി.

കമല്‍ഹാസന്‍, എ.ആര്‍. റഹ്‌മാന്‍, മാധവന്‍, പാ. രഞ്ജിത്ത്, നവാസുദ്ദീന്‍ സിദ്ദീഖി, അഭിഷേക് ബച്ചന്‍, ദീപിക പദുക്കോണ്‍, ഹിനഖാന്‍, അദിതി റാവു ഹൈദരി, നയന്‍താര എന്നിവരടക്കം നിരവധി ഇന്ത്യന്‍ താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാന്‍സില്‍ എത്തുന്നത്.
 

Cannes 2022 Day Aishwarya Rai stuns in dramatic gown

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES