നവംബര്‍ 12-നായിരുന്നു ബോളിവുഡ് നടിയും മോഡലുമായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും പെണ്‍കുട്ടി ജനിച്ചത്. ദേവിയെന്ന് പേരിട്ടിരിക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ ബിപാഷ സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരിക്കുയാണ് ബിപാഷയും കരണും.
ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. കേക്ക് മുറിക്കുന്ന വീഡിയോ ബിപാഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ച് ബിപാഷ കുറിച്ചു.
ുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്കിടെ താരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.