ബോളിവുഡ് താരം ബിപാഷ ബസുവിന്റെയും നടന്‍ കരണ്‍ സിങ് ഗ്രോവറിന്റെയും മകള്‍ ദേവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 2022 നവംബറില്‍ ജനിച്ച ദേവിയുടെ മനോഹരമായ ഈ ദൃശ്യങ്ങള്‍ ഗണേശചതുര്‍ഥിയോടനുബന്ധിച്ച് ബിപാഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതാണ്.
കളിമണ്ണില്‍ ഗണപതിയുടെ വിഗ്രഹം നിര്‍മിക്കുന്ന ദേവിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. കാര്യത്തില്‍ മുഴുകി, ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെ വിഗ്രഹം നിര്‍മിക്കുന്ന കുഞ്ഞിന്റെ ഭാവങ്ങള്‍ സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
''ഗണപതി ബപ്പാ മോറിയാ'' എന്ന ക്യാപ്ഷനോടെയാണ് ബിപാഷ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേര്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. ''ക്യൂട്ട്'', ''ലവ്‌ലി'' തുടങ്ങിയ അഭിപ്രായങ്ങളോടൊപ്പം ഹൃദയത്തിന്റെ ഇമോജികളും ആരാധകര്‍ പങ്കുവെച്ചു.