ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളായ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും 6 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാതാപിതാക്കളായിരിക്കുകയാണ്. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് കുഞ്ഞിന്റെ പേരെന്ന് ബിപാഷ കുറിച്ചു.
മകളുടെ പേര് മനോഹരമാണെന്ന് പറഞ്ഞ് നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത് .
നേരത്തെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ബിപാഷ പങ്കുവച്ചിരുന്നു. കറുപ്പ് നിറം ഗൗണ്‍ ധരിച്ചുള്ള ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു. 2015 ല്‍ എലോണ്‍ സിനിമയുടെ ലൊക്കേഷനിലാണ് ബിപാഷയും കരണും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം പ്രണയമായി മാറി. 2016 ലാണ് കരണിന്റെയും ബിപാഷയുടെയും വിവാഹം.
ഗര്‍ഭകാല ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ടാണ് ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന വിവരം ഇരുവരും പങ്കുവെച്ചത് . ഒറ്റയ്ക്ക് തുടങ്ങിയ യാത്രയില്‍ ഒരു ഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടി . രണ്ടു പേര് ഒന്നിച്ചു തുടങ്ങിയ യാത്രയില്‍ മൂന്നാമതൊരാള്‍ കൂടി ചേരുന്നു.തങ്ങളുടെ കുഞ്ഞ് ഉടന്‍ തന്നെ എത്തുമെന്നാണ് താരദമ്പതികള്‍ കുറിച്ചത്.