Latest News

തിയറ്ററിലിരിക്കുന്നവര്‍ അടിയെടാ അവനെ എന്നു പറയുന്ന ഘട്ടത്തില്‍ വേണം ഫൈറ്റ്': തുടരുമിലെ പോലീസ് സ്‌റ്റേഷന്‍ മേക്കിങ് വിഡിയോ

Malayalilife
 തിയറ്ററിലിരിക്കുന്നവര്‍ അടിയെടാ അവനെ എന്നു പറയുന്ന ഘട്ടത്തില്‍ വേണം ഫൈറ്റ്': തുടരുമിലെ പോലീസ് സ്‌റ്റേഷന്‍ മേക്കിങ് വിഡിയോ

തിയറ്ററുകളില്‍ ആവേശത്തിര ഉയര്‍ത്തിയ 'തുടരും' സിനിമയിലെ ഫൈറ്റ് ബിടിഎസ് വിഡിയോ പുറത്ത്. 'ബിഹൈന്‍ഡ് ദി ഫൈറ്റര്‍' എന്ന പേരിലാണ് അണിയറപ്രവര്‍ത്തകര്‍ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്റെയും നിര്‍മാതാവിന്റെയും എഡിറ്ററിന്റെയുമൊക്കെ വാക്കുകളിലൂടെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 'അടിയടാ അവനെ' എന്ന് തിയറ്ററുകളില്‍ പ്രേക്ഷകര്‍ പറഞ്ഞ രംഗങ്ങള്‍ അടക്കം ചിത്രീകരിക്കുന്നത് വിഡിയോയില്‍ ഉണ്ട്. 

പൊലീസ് സ്റ്റേഷനിലെ മാസ് ഫൈറ്റിനിടെ 'ഓക്കെ അല്ലേ സാര്‍' എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതും 'ഡബിള്‍ ഓക്കെ, തിയറ്റര്‍ കത്തിക്കും' എന്ന് മറ്റുള്ളവര്‍ പറയുന്നതും വിഡിയോയില്‍ ഉണ്ട്. അത് സംഭവിക്കുകയും ചെയ്തു എന്നാണ് കമന്റുകളില്‍ ആരാധകര്‍ കുറിക്കുന്നത്. 'എന്ത് അനായസമായാണ് ഈ പ്രായത്തിലും ലാലേട്ടന്‍ ആക്ഷന്‍ ചെയ്യുന്നത്', 'ബിടിഎസ് കണ്ടിട്ട് തന്നെ രോമാഞ്ചം', 'ഫൈറ്റിന്റെ കാര്യത്തില്‍ അല്ലേലും ലാലേട്ടന്‍ പണ്ടേ പുലിയാ' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. ഫൈറ്റിനിടയില്‍ ചവിട്ടിയവരെയെല്ലാം അവസാനം മോഹന്‍ലാല്‍ തൊട്ടു നെറുകയില്‍ വയ്ക്കുന്നതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 
          
സ്റ്റണ്ട് സില്‍വയാണ് തുടരും സിനിമയിലെ ഫൈറ്റ് കൊറിയോഗ്രഫര്‍. കഥ പൂര്‍ണമായി കേട്ട് കഥയുടെ വികാരത്തെ മനസ്സിലാക്കിയാണ് സില്‍വ ഫൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ക്ലൈമാക്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തിരിക്കുന്നത് ഫൈറ്റ് ചെയ്യാനാണെന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് പറയുന്നത്. ലാലേട്ടന്റെ മാസ് അഡ്രസ്സ് ചെയ്താണ് എല്ലാ സ്‌കോറും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


 

Read more topics: # തുടരും
Behind the Fighter Benz

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES