മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'തുടരും' എന്ന മലയാള ചിത്രം 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. ഇന്ത്യന്‍ പനോരമയില്‍ 'തുടരും' തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.
ഈ അവിശ്വസനീയമായ അംഗീകാരത്തിന് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയ 'തുടരും' ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് വര്‍മ്മ അവതരിപ്പിച്ച ജോര്‍ജ് സാര്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 28 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളില്‍ നിന്ന് ഏകദേശം 235 കോടി രൂപ ??ക്ഷന്‍ നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.