വിവാഹമോചന വാര്‍ത്തകള്‍ തള്ളി സിനിമാ താരം അസിന്. അസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് രാഹുലിനൊപ്പമുള്ള വിവാഹ ചിത്രങ്ങളടക്കം ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം പൂര്‍ണമായി ഡിലീറ്റ് ചെയ്യപ്പെട്ടതോടൊണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളി താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതോടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് വിരാമമായി.
ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്നാണ് താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത പ്രചരിച്ചത് .കുടുംബവും ഒത്ത് ഒരു അവധിക്കാല യാത്രയിലാണ് താനെന്ന് അസിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. മാതാപിതാക്കള്‍ക്കൊപ്പം വിവാഹ കാര്യം സംസാരിക്കുമ്പോള്‍ വിവാഹ മോചന വാര്‍ത്ത. കുറിച്ചു കൂടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ .പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ചുമിനിട്ടു ഒഴിച്ച് നിറുത്തിയാല്‍ അവധി ആഘോഷം ഗംഭീരമെന്ന് അസിന് വ്യക്തമാക്കി.
വിവാഹ ഫോട്ടോയും നടി ഒഴിവാക്കിയിരുന്നു. മകള്‍ക്കൊപ്പവും അന്തരിച്ച ബോളിവുഡ് താരം ഋഷികപൂറിനോടൊപ്പമുള്ള അസിന്റെയും രാഹുലിന്റെയും ചിത്രങ്ങള്‍ മാത്രമാണ് അസിന്റെ പേജില്‍ ഉണ്ടായിരുന്നത്. രാഹുല്‍ ശര്‍മ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയതിന്റെ കാരണം ആരാധകര്‍ തേടിയെങ്കിലും അസിന് പ്രതികരിച്ചതുമില്ല. തുടര്‍ന്നാണ് ഇരുവരും വേര്പിരിയുകയാണെന്നപ്രചാരണം ശക്തമാകുകയും ചെയ്തു.
വെള്ളിത്തിരയില്‍ തിളങ്ങിനില്ക്കുമ്പോഴായിരുന്നു അസിന്റെയും മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയ രംഗത്തുനിന്നു അസിന് ഇടവേള എടുക്കുകയും ചെയ്തു.ഭര്‍ത്താവിനും മകള്‍ ആരിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് താരം സജീവമാകുകയും ചെയ്തു