Latest News

ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ വിട പറഞ്ഞത്  'കീര്‍ത്തി ചക്ര' ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെയും നിര്‍മാതാവ്;നടന്‍ ജീവയുടെ പിതാവായ ആര്‍.ബി ചൗധരിയുടെ മരണത്തില്‍ കുറിപ്പുമായി മലയാളി സിനിമാ ലോകവും;വിടവാങ്ങിയത് സിനിമയിലെ 'സൂപ്പര്‍ ഗുഡ്' അമരക്കാരന്‍

Malayalilife
ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ വിട പറഞ്ഞത്  'കീര്‍ത്തി ചക്ര' ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെയും നിര്‍മാതാവ്;നടന്‍ ജീവയുടെ പിതാവായ ആര്‍.ബി ചൗധരിയുടെ മരണത്തില്‍ കുറിപ്പുമായി മലയാളി സിനിമാ ലോകവും;വിടവാങ്ങിയത് സിനിമയിലെ 'സൂപ്പര്‍ ഗുഡ്' അമരക്കാരന്‍

പ്രശസ്ത സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരും.

1988-ല്‍ 'സൂപ്പര്‍ ഗുഡ് ഫിലിംസ്' എന്ന നിര്‍മാണക്കമ്പനി സ്ഥാപിച്ച് ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1990-ല്‍ പുറത്തിറങ്ങിയ 'പുതു വസന്തം' ആണ് അദ്ദേഹം നിര്‍മിച്ച ആദ്യ തമിഴ് ചിത്രം. മികച്ച ചിത്രത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രം സ്വന്തമാക്കി. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 'പുരിയാദ പുതിര്‍' അദ്ദേഹത്തെ സിനിമാലോകത്ത് ശ്രദ്ധേയനാക്കി. 

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ വിശകലനം നിക്ഷേപ ഉപദേശം സിനിമ നിരൂപണം ഏഴ് തവണ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

മേജര്‍ രവി സംവിധാനം ചെയ്ത 'കീര്‍ത്തി ചക്ര' ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെയും നിര്‍മാതാവാണ് അദ്ദേഹം. ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച 'മാരീസന്‍' (2025) ആണ് അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. 'സൂര്യവംശം', 'തുള്ളാത മനവും തുള്ളും', 'ആനന്ദം', 'ജില്ല', 'ഗോഡ്ഫാദര്‍' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. 

ഒട്ടേറെ പുതുമുഖ താരങ്ങളെയും സംവിധായകരെയും ചൗധരി സിനിമയ്ക്ക് പരിചയപ്പെടുത്തി. പ്രശസ്ത നടന്മാരായ ജീവ, ജിത്തന്‍ രമേശ് എന്നിവര്‍ മക്കളാണ്. 'തിത്തിക്കുദേ', 'കീര്‍ത്തി ചക്ര', 'ഇ', 'കച്ചേരി ആരംഭം', 'രൗത്തരം' തുടങ്ങിയ സൂപ്പര്‍ ഗുഡ് ഫിലിംസ് ചിത്രങ്ങളില്‍ ജീവ നായകനായിട്ടുണ്ട്. ജിത്തന്‍ രമേശ് നായകനായ 'പിള്ളയാര്‍ തെരു കടൈസി വീട്' എന്ന ചിത്രവും ചൗധരിയാണ് നിര്‍മിച്ചത്.

നടന്‍ പൃഥിരാജ് അടക്കമുള്ളവര്‍ ചൗധരിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് എത്തി. മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ കുറിച്ചത് ഇങ്ങനെയാണ്:
വിട.... പ്രണാമം ... Heartfelt condolences??????എന്റെ ഏറ്റവും പ്രിയപ്പെട്ട ചൗധരി സാര്‍.. എന്നെ ഈ ലോകത്ത് ഏറ്റവും അധികം വിശ്വസിച്ച വ്യക്തി. ഞാനൊരു വലിയ Businessman ആകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച വ്യക്തി . ഇന്ന് ഞാന്‍ ഈ നിലയില്‍ എത്താന്‍ കാരണക്കാരനായ വ്യക്തി. എന്റെ സന്തോഷങ്ങളും , സങ്കടങ്ങളും ആദ്യം പങ്കുവയ്ക്കുന്ന വ്യക്തി . എനിക്ക് എത്ര വലിയ പ്രശ്‌നങ്ങള്‍ വന്നാലും സാരമില്ല ഉനക്ക് ഞാനിരിക്ക്പ്പ എന്ന് പറയുന്ന എന്റെ എല്ലാമെല്ലാം ....
My dear and dearest ചൗധരി sir??

r b choudary dies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES