Latest News

വിജയിയുടെ ജയം അന്നേ പ്രവചിച്ചു?; ഷൂട്ടിംഗ് സെറ്റില്‍ മുഖം പൊത്തി ദളപതി; 'ജനനായകന്‍' ലൊക്കേഷനിലെ പൂജ ഹെഗ്ഡെയുടെ ആ പ്രവചന വീഡിയോ വൈറല്‍ 

Malayalilife
 വിജയിയുടെ ജയം അന്നേ പ്രവചിച്ചു?; ഷൂട്ടിംഗ് സെറ്റില്‍ മുഖം പൊത്തി ദളപതി; 'ജനനായകന്‍' ലൊക്കേഷനിലെ പൂജ ഹെഗ്ഡെയുടെ ആ പ്രവചന വീഡിയോ വൈറല്‍ 

തമിഴക രാഷ്ട്രീയത്തില്‍ തരംഗമായി മാറിയ വിജയ്യുടെ വന്‍ വിജയത്തിന് പിന്നാലെ, മാസങ്ങള്‍ക്ക് മുന്‍പേ ഇത് പ്രവചിച്ച നടി പൂജ ഹെഗ്ഡെയുടെ വീഡിയോ ശ്രദ്ധനേടുന്നു. വിജയിയെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് പൂജ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഷൂട്ടിംഗ് സെറ്റിലെ ഒരു ബോര്‍ഡില്‍ 'ആര് തിരഞ്ഞെടുപ്പില്‍ ജയിക്കും?' എന്ന് എഴുതിയിരിക്കുന്നത് പൂജ കാണിച്ചുതരുന്നു. തൊട്ടടുത്ത നിമിഷം ക്യാമറ തിരിച്ച് അരികിലിരുന്ന വിജയിയെ താരം ചൂണ്ടിക്കാട്ടുന്നു. 

ഇതുകണ്ട് ചമ്മിയ വിജയ് മുഖം പൊത്തി ചിരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്. 'കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പേ ഞാന്‍ അത് പ്രവചിച്ചല്ലേ? സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ വിജയ് സര്‍' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ പൂജയ്ക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടെന്ന കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 

തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കന്നിപ്പോരാട്ടത്തില്‍ തന്നെ സംസ്ഥാന ഭരണം പിടിക്കാനായത് രാഷ്ട്രീയ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയിക്കൊപ്പമുള്ള ചിത്രം എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലും പൂജ പങ്കുവെച്ചിരുന്നു. 'ഈ ദളപതി കച്ചേരി ഇനി വലുതാകാന്‍ പോവുകയാണ്, ഇത് ആഘോഷത്തിന്റെ സമയമാണ്' എന്നായിരുന്നു പൂജയുടെ പ്രതികരണം. 

2022-ല്‍ പുറത്തിറങ്ങിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം വിജയിയും പൂജയും ഒന്നിക്കുന്ന ചിത്രമാണ് 'ജനനായകന്‍'. സെന്‍സറിംഗ് തടസ്സങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് വൈകുകയാണ്.
 

Read more topics: # പൂജ ഹെഗ്ഡെ
pooja hegde predicts vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES