Latest News

നടന്‍ ആശീഷ് വിദ്യാര്‍ത്ഥി അറുപതാം വയസില്‍ ജീവിത സഖിയാക്കിയത് ആസാം സ്വദേശിനിയും വ്യവസാസിയുമായ രൂപാലിയെ; സിഐഡി മൂസയിലെ വില്ലന്‍ പോലീസായെത്തി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്റെ രണ്ടാം വിവാഹം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
 നടന്‍ ആശീഷ് വിദ്യാര്‍ത്ഥി അറുപതാം വയസില്‍ ജീവിത സഖിയാക്കിയത് ആസാം സ്വദേശിനിയും വ്യവസാസിയുമായ രൂപാലിയെ; സിഐഡി മൂസയിലെ വില്ലന്‍ പോലീസായെത്തി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്റെ രണ്ടാം വിവാഹം വാര്‍ത്തകളില്‍ നിറയുമ്പോള്‍

ലയാള സിനിമയില്‍ ഉള്‍പ്പെടെ സജീവമായ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിനു വധുവായത്. മുന്‍ ഭാര്യ രജോഷി ബറുവയില്‍ നിന്നും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായത് എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലയാളമടക്കം തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. സി.ഐ,ഡി മൂസ. ചെസ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയവയാണ് മലയാളത്തില്‍ അദ്ദേഹത്തിനെ സുപരിചിതനാക്കിത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്,. തന്റെ യുട്യൂബ് ചാനലില്‍ വ്‌ളോഗുകളുമായി ആശിഷ് വിദ്യാര്‍ത്ഥി എത്താറുണ്ട്. 

വ്യാഴാഴ്ച്ച കൊല്‍ക്കത്തയില്‍ വച്ചായിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടെ വിവാഹം. ഗുവാഹത്തി സ്വദേശിയായ രുപാലി ബറുവയാണ് വധു. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് രുപാലി. കൊല്‍ക്കത്തയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയില്‍ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാര്‍ത്ഥിയുടെ വേഷം. തെന്നിന്ത്യയില്‍ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

 താരങ്ങളടക്കം നിരവധപേര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നുണ്ട്. പാതി മലയാളിയാണ് ആശിഷ് വിദ്യാര്‍ഥി. അദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണൂര്‍ സ്വദേശിയും അമ്മ ബംഗാളിയുമാണ്.. പഴയകാല നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവ ആയിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ.ആദ്യ ഭാര്യയില്‍ ആശിഷ് വിദ്യാര്‍ത്ഥിക്ക് 23 വയസുള്ള മകനുണ്ട്. 

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ് വിദ്യാര്‍ത്ഥി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962 ജൂണ്‍ 19 ന് ഡല്‍ഹിയിലാണ് നടന്‍ ജനിച്ചത്. 1986 മുതല്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി 300 ഓളം സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

Ashish Vidyarthi gets married to fashion entrepreneur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES