Latest News

ഒരു ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നത് വേദനാജനകമാണ്; 10 വര്‍ഷമായി ഞാന്‍ ആ വേദന അനുഭവിക്കുന്നു; രണ്ടാം വിവാഹത്തെ പലരും വിമര്‍ശിക്കുന്നു; വിവാഹത്തിന് ശേഷം ഞങ്ങള്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നു;ആശിഷ് വിദ്യാര്‍ത്ഥി മനസ് തുറക്കുമ്പോള്‍

Malayalilife
 ഒരു ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നത് വേദനാജനകമാണ്; 10 വര്‍ഷമായി ഞാന്‍ ആ വേദന അനുഭവിക്കുന്നു; രണ്ടാം വിവാഹത്തെ പലരും വിമര്‍ശിക്കുന്നു; വിവാഹത്തിന് ശേഷം ഞങ്ങള്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നു;ആശിഷ് വിദ്യാര്‍ത്ഥി മനസ് തുറക്കുമ്പോള്‍

സി.ഐ.ഡി മൂസ, ചെസ്സ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി.ഈയ്യടുത്തായിരുന്നു നടന്റെ രണ്ടാം വിവാഹം. രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്. പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായമൊരു തടസമല്ലെന്ന് കാണിച്ച് തരികയായിരുന്നു ആശിഷും രൂപാലിയും. കൊല്‍ക്കത്തയില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.

ആദ്യഭാര്യയില്‍ നിന്നും അകന്നുകഴിയുന്ന ആശിഷ് വിദ്യാര്‍ത്ഥി ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്താ സ്വദേശിനി രൂപാലി ബറുവായുടെ കഴുത്തില്‍ താലിചാര്‍ത്തിയത് മാധ്യമങ്ങളും ആഘോഷിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണം ഭാര്യ രൂപാലിയോടൊപ്പം കൊണ്ടാടുന്ന ചിത്രങ്ങള്‍ താരം ആരാധാകര്‍ക്കായി പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് ആശിഷും രൂപാലിയും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വിമര്‍ശനങ്ങളിലും ഇരുവരും പ്രതികരിച്ചത്. ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. നമുക്കിടയില്‍ സ്‌നേഹവും അടുപ്പവുമുണ്ടെങ്കില്‍ അത് മറ്റാരോടും തെളിയിക്കേണ്ടതില്ലെന്ന് ആശിഷ് വിദ്യാര്‍ത്ഥി പറയുന്നു.

ആദ്യഭാര്യയുള്ളപ്പോള്‍ ഈ പ്രായത്തില്‍ എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ വിധി നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുന്നത് വളരെ വേദനാജനകമാണ്. 10 വര്‍ഷമായി ഞാന്‍ ആ വേദന അനുഭവിക്കുന്നു. 22 വര്‍ഷം ഞാന്‍ എന്റെ ആദ്യ ഭാര്യയ്ക്കൊപ്പം ജീവിച്ചു. ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു പിരിഞ്ഞു', 'കഴിഞ്ഞ 22 വര്‍ഷവും ഞങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. സമീപകാലത്തെ ചില കയ്‌പേറിയ സംഭവങ്ങള്‍ കാരണം ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ പിരിഞ്ഞത് വഴക്കിട്ടല്ല, പരസ്പരം നല്ല രീതിയില്‍ സംസാരിച്ചാണ് പിരിഞ്ഞത്. അന്ന് ഞങ്ങളത് പരസ്യമാക്കിയില്ല. ഞങ്ങളുടെ വേര്‍പിരിയല്‍ ഔപചാരികമായി മകനെ അറിയിച്ച ശേഷമാണ് ഞങ്ങള്‍ ഈ തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ വേര്‍പിരിയല്‍ മനസ്സിലാക്കാനുള്ള പ്രായം മകനുണ്ട്

ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. നമുക്കിടയില്‍ സ്‌നേഹവും അടുപ്പവും ഉണ്ടായാല്‍ മതി, ഇത് മറ്റാരോടും തെളിയിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ വിവാഹത്തിന് എന്റെ സര്‍ക്കിളില്‍ നിന്ന് ആരെയും ഞാന്‍ ക്ഷണിച്ചിട്ടില്ല. ഓരോരുത്തരോട് പറയുമ്പോഴും മനസ്സ് വേദനിക്കും എന്നതിനാല്‍ ഞാന്‍ ആരെയും ക്ഷണിച്ചില്ല. പക്ഷേ, ഞാന്‍ എല്ലാവരോടും വിവരം പങ്കുവെച്ചു. വിവാഹത്തിന് ശേഷം ഞങ്ങള്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നുണ്ട്,' ആശിഷ് വിദ്യാര്‍ത്ഥി പറഞ്ഞു.

ഇപ്പോള്‍ വിവാഹം കഴിച്ചത് എന്തിനാണെന്ന് തന്നോടും പലരും ചോദിക്കാറുണ്ടെന്ന് രൂപാലിയും പറഞ്ഞു. 'നീയെന്താ ഈ പ്രായത്തില്‍ വിവാഹം ചെയ്തത് എന്ന് ചോദിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ ആശിഷിനെ കല്യാണം കഴിച്ചു. എന്റെ വീട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. അത് മതി, മറ്റുള്ളവരെ ഞാന്‍ കാര്യമാക്കുന്നില്ല', രൂപാലി പറയുന്നു.

ദൈവം നമുക്ക് ഈ കാലഘട്ടത്തില്‍ ഒരു ജീവിതപങ്കാളിയെ തന്നത് അവന്റെ കൃപയാണ്. തനിച്ചാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, ഈ ജീവിതം ഈ യുഗത്തില്‍ ദൈവം തന്ന അനുഗ്രഹമാണ്. അദ്ദേഹം എനിക്ക് വേണ്ടിയുള്ളത് ആണെന്ന് ഞാന്‍ തീരുമാനിച്ചു, അതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു'.

ബ്ലോഗില്‍ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അവിടെ അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറി. ഡ്രൈവറെ പോലും സുഹൃത്ത് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം ആളുകളെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടു. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായത്,' രൂപാലി പറഞ്ഞു. കഴിഞ്ഞ മെയ് 25ന് ആയിരുന്നു ഇവരുടെ വിവാഹം.

ashish vidyarthi and wife rupali open

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES