Latest News

ദൃശ്യം രണ്ടാം ഭാഗവും വരുണിന്റെ കൊലപാതകത്തിന്റെ പിന്തുടര്‍ച്ച തന്നെ; അമേരിക്കയില്‍ നിന്നും ഐജി ഗീതാ പ്രഭാകര്‍ എത്തി; ദൃശ്യം 2 ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
ദൃശ്യം രണ്ടാം ഭാഗവും വരുണിന്റെ കൊലപാതകത്തിന്റെ പിന്തുടര്‍ച്ച തന്നെ; അമേരിക്കയില്‍ നിന്നും ഐജി ഗീതാ പ്രഭാകര്‍ എത്തി; ദൃശ്യം 2 ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്. ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും മറ്റും നൊടിയിടയിലാണ് വൈറലായി മാറുന്നത്. നായകന്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. രസകരമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യം ലൊക്കേഷനില്‍ നിന്നും പുറത്തു വരുന്നത്. ഇതില്‍ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നടി ആശാ ശരത്തിന്റെ ചിത്രങ്ങളാണ് ഇത്. ദൃശ്യം ഒന്നാം ഭാഗത്തില്‍ വില്ലനായ വരുണിന്റെ അമ്മ ഗീതാ പ്രഭാകര്‍ ആയിട്ടാണ് താരം എത്തിയിരുന്നത്. നേരത്തെ ഒന്നാം ഭാഗത്തിന്റെ പിന്തുടര്‍ച്ച ആയിരിക്കില്ല സിനിമയെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാലിപ്പോള്‍ ആശ ശരത് അവതരിപ്പിക്കുന്ന കഥാപാത്രമായ ഗീത പ്രഭാകര്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോക്കേഷനില്‍ നിന്നുമുള്ള ആശയുടെ ചിത്രം ജീത്തു തന്നെ പങ്കുവച്ചതോടെയാണ് ഇത് വ്യക്തമായിരിക്കുന്നത്. ഗീതയുടെ മകന്റെ കൊലപാതകം തന്ത്രപരമായി മറച്ചു വെക്കുന്ന ജോര്‍ജുകുട്ടിയെയാണ് ഒന്നാം ഭാഗത്തില്‍ കണ്ടത്. മകന്‍ എവിടെ പോയി എന്നറിയാതെ ജോലി രാജിവച്ച് അമേരിക്കയിലേക്ക് പോകുന്ന ഗീതയും പ്രഭാകറുമാണ് ഒന്നാം ഭാഗത്തിലുണ്ടായത്.

ആശ ശരത് വീണ്ടുമെത്തുമ്പോള്‍ പഴയ കൊലപാതകവുമായി ബന്ധപ്പെട്ടു തന്നെയാകും രണ്ടാം ഭാഗവും കഥ പറയുന്നതെന്നും വിലയിരുത്തപ്പെടുന്നു. മുരളി ഗോപിക്ക് ഒപ്പമുള്ള ചിത്രവും ജീത്തു പങ്കുവച്ചിട്ടുണ്ട്. പഴയ കേസ് വീണ്ടും അന്വേഷിക്കുന്നതാണോ ചിത്രത്തിന്റെ കഥ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്

Asha sarath joins drishyam 2 location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES