Latest News

മധ്യവയസ്സുള്ള കഥാപാത്രമാകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

Malayalilife
മധ്യവയസ്സുള്ള കഥാപാത്രമാകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും; തുറന്ന് പറഞ്ഞ്  ജീത്തു ജോസഫ്

ലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. തൊട്ടതെല്ലാം പൊന്നാക്കുന്ന  മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം മലയാളത്തിന്റെ ബ്രാന്റ് കോമ്പോയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ  പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ കേന്ദ്ര കഥാപാത്രമാവുന്നതെന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ  മറുപടി നല്‍കി ജീത്തു ജോസഫ്. 

ജീത്തുവിന്റെ വാക്കുകള്‍

നമ്മള്‍ ഏത് സിനിമ ചെയ്യുമ്പോഴും എല്ലാ സംവിധായകരും അതില്‍ കേന്ദ്ര കഥാപാത്രമാക്കാന്‍ നോക്കുക ഏറ്റവും വലിയ താരത്തെ തന്നെയാണ്. അപ്പോള്‍ ഞങ്ങള്‍ ഈ കഥയുമായി ലാലേട്ടന്റെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രം ആശിര്‍വാദ് നിര്‍മ്മിക്കാമെന്നും പറഞ്ഞു.

അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരാള്‍ ആയേനെ കേന്ദ്ര കഥാപാത്രം. സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ഒരു മിഡില്‍ ഏജിഡ് കഥാപാത്രമാകുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. അങ്ങനെ വരുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്ത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാത്രമെ നമ്മള്‍ മറ്റൊരാളിലേക്ക് പോവുകയുള്ളു.

അതേസമയം,  ആന്റണി പെരുമ്പാവൂര്‍ തന്നെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 12ത് മാനില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.  ജീത്തു ജോസഫ് പോസ്റ്റര്‍ 12ത് മാനിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയുമെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് പുറത്തുവിട്ടത്
 

Jeethu joseph words about mid age characters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES