കോക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍; സിനിമയുമായി സഹകരിച്ച നമ്മുടെ എല്ലാവരുടെയും തലവരമാറ്റിയ ചിത്രം; അടുത്ത വര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയചിത്രം കൂടിയെന്ന് അനൂപ് മേനോന്‍

Malayalilife
കോക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍; സിനിമയുമായി സഹകരിച്ച നമ്മുടെ എല്ലാവരുടെയും തലവരമാറ്റിയ ചിത്രം; അടുത്ത വര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയചിത്രം കൂടിയെന്ന് അനൂപ് മേനോന്‍

ലയാള ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനൂപ് മേനോന്‍. അഭിനേതാവായി തുടക്കം കുറിച്ച് സംവിധാനത്തിലും കൈവെച്ച് മുന്നേറുകയാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയെന്ന പേരാണ് അനൂപിന് ഏറ്റവും ചേരുക. പി ഗംഗാധരന്‍ നായരുടെയും ഇന്ദിരാ മേനോന്റെയും മകനായി 1977 ഓഗസ്റ്റ് 3 ന് കോഴിക്കോടാണ് അനൂപ് മേനോന്റെ ജനനം. പഠനത്തില്‍ മിടുമിടുക്കനായ അനൂപ് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയാണ് അഭിനേതാവായത്. ഒന്നാം റാങ്ക് നേടിയാണ് വക്കില്‍ പരീക്ഷ അനൂപ് പാസായത്. തുടന്‍ന്ന് ദുബായിലെ ഒരു സ്‌കൂളില്‍ അധ്യാപകനായി അനൂപിന് ജോലി കിട്ടി

ഇക്കാലയളവില്‍ സൂര്യാ ടി.വി.കൈരളി എന്നിവയില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. ടെലിവിഷന്‍ പരമ്പരകളില്‍കൂടി ആയിരുന്നു അനൂപ് മേനോന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം, മേഘം എന്നി പരമ്പരകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ കൂടിയാണ് അനൂപ് കൂടുതല്‍ ശ്രദ്ധ നേടിയത്. 2002 ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. 

പിന്നീട് 2005ല്‍ മോക്ഷം, കൈയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട അനൂപ്  2008ഇല്‍ പ്രദര്‍ശിപ്പിച്ച പകല്‍ നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 2008ല്‍ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച തിരക്കഥ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി വേഷമിട്ടു. തിരകഥക്ക് ശേഷം ലൗഡ്സ്പീക്കര്‍, കേരള കഫെ, കോക്ടെയില്‍, ട്രാഫിക്, പ്രണയം എന്നി ചലച്ചിത്രങ്ങളില്‍ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു. ഇതിനിടയില്‍ തന്നെ തിരക്കഥാകൃത്തുമായും അനൂപ് ശ്രദ്ധനേടി. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിക്കുക വഴി ഗാനരചനാ രംഗത്തേക്കും ചുവടു വച്ചിരുന്നു. അനൂപിന് അവസാനതിരക്കഥ എഴുതിയ എന്റെ മെഴുതിരി അത്താഴങ്ങളെന്ന ചിത്രവും ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ കോക്ടെയിലിന്റെ പത്താം വര്‍ഷത്തില്‍ പുതിയ ചിത്രത്തിന്റെ സൂചന നല്‍കി നടനും തിരക്കഥാകൃത്തുമായ അനൂപ് രംഗത്തെത്തിയിരിക്കയാണ്.. ജയസൂര്യയും ഫഹദ് ഫാസിലും അടക്കം ചിത്രവുമായി സഹകരിച്ചവരുടെ തലവരമാറ്റിയ ചിത്രമായിരുന്നു കോക്ടെയില്‍ എന്നും, അടുത്ത വര്‍ഷം ഈ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അനൂപ് മേനോന്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കോക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച നമ്മുടെ എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ...

തീര്‍ച്ചയായും അതൊരു സുഹൃദ്ബന്ധത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം.

 

10 years of Cocktail...a film that turned the fortunes of all of us associated with it ..jayasurya,fahad,arun...

Posted by Anoop Menon on Thursday, October 22, 2020

 

Read more topics: # Anoop Menon,# new movie,# cocktail
Anoop Menon with his new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES