മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് നടന്‍ അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സംവിധായകന്‍ സിദ്ധിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംങ്ങിനിടെ ഇടവേളയില്‍ മോഹന്‍ലാല്‍ കുടുംബവും ഒന്നിച്ചു ഊയമശലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ച് വീഴുകയും കൈക്ക് ഒരു ചെറിയ പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു .അതൊന്നും സാരമാക്കാതെ താരം
ഷൂട്ടിങ്ങിനു തിരിച്ചെത്തുകയും ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്തു .ഈ ഒരു സംഭവം അനൂപ് മേനോന്‍ തന്റെ ഫെയ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്
ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഭുവനേശ്വര്‍ മചാനിയയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇരുവരുമൊന്നിച്ചുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.