മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് അടൂർ ഗോപാലകൃഷ്ണൻ. നിരവധി സിനിമകളിലേക്ക് തിരക്കഥ രചിച്ച അദ്ദേഹം ഇപ്പോൾ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറയുകയാണ്. മമ്മൂട്ടിക്ക് വായിക്കാന്‍ മതിലുകള്‍ സിനിമയുടെ തിരക്കഥ കൊടുത്തതിനെ കുറിച്ച് ഒരഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സാധാരണയായി അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മതിലുകള്‍ സമയത്ത് മമ്മൂട്ടിക്ക് മാത്രം ഇളവ് നല്‍കിയ അനുഭവമാണ് സംവിധയകാൻ പങ്കുവച്ച് എത്തിയത്.
ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്. അതിനാല്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരണം. ഒരു എക്‌സപ്ഷന്‍ ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. തുടര്‍ന്നാണ് മമ്മൂട്ടിക്ക് തിരക്കഥ നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്: മതിലുകള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു.
സാറ് കാണിക്കില്ലെന്നറിയാം. എന്നാലും ഒന്ന് കാണിക്കണം. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ല ഞാന്‍ അവതരിപ്പിക്കേണ്ടത്. തിരക്കഥ തന്നാല്‍ കൊളളാം, ഒരു എക്‌സപ്ഷന്‍ ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപഷ്ന്‍ എന്ന് പറഞ്ഞാണ് തിരക്കഥ വായിക്കാന്‍ കൊടുത്തത്. ഭയങ്കര ത്രില്‍ഡ് ആയിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് മടക്കിതന്നത്.
ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുകളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു. ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയില്‍ സൗന്ദര്യമുളള വ്യക്തി എന്ന നിലയില്‍ കൂടാതെ ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.