Latest News

ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍; സിനിമയില്‍ ഡ്യൂയറ്റ് ഉണ്ടോയെന്നും ഹീറോ ആരാണെന്നും ചോദിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടി ഉര്‍വശി

Malayalilife
ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍; സിനിമയില്‍ ഡ്യൂയറ്റ് ഉണ്ടോയെന്നും ഹീറോ ആരാണെന്നും ചോദിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നടി  ഉര്‍വശി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവയാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ഉര്‍വശിയുടെ വാക്കുകള്‍  വൈറലാണ്. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍ എന്നാണ് ഉര്‍വശി തുറന്നു പറയുന്നത്.

ഒരു നടന്റെ അല്ല സംവിധായകന്റെ നായികയായാണ് താന്‍ സിനിമയില്‍ അഭിനയിക്കാറുള്ളത് എന്നാണ് ഉര്‍വശി പറയുന്നത്. ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍. ബോധപൂര്‍വ്വം താന്‍ ആയതല്ല, അതങ്ങനെ സംഭവിച്ചതാണ്.
തനിക്കായി കഥാപാത്രങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. താനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. താന്‍ സംവിധായകരുടെ നായികയായിരുന്നു.

ആ പടം കൊണ്ട് തനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല താന്‍. ചിത്രത്തിലെ ഹീറോ ആരാണെന്ന് താന്‍ ചോദിക്കാറില്ല. അതേ പോലെ തന്നേക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു. ജീവിതത്തില്‍ എപ്പോഴും സത്യസന്ധത നിലനിര്‍ത്താനായി ശ്രമിക്കാറുള്ളയാളാണ് താന്‍. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ തനിക്ക് മറയ്ക്കാനായിട്ടുള്ളു എന്നും ഉര്‍വശി പറയുന്നു. അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വശിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.

Actress urvashi words about superstars heroin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക