Latest News

മനസാക്ഷിക്ക് വിരുദ്ധമായ സിനിമ ചെയ്യേണ്ടി വന്നു; മനസ്സ് തുറന്ന് നടി ഉര്‍വശി

Malayalilife
മനസാക്ഷിക്ക് വിരുദ്ധമായ സിനിമ ചെയ്യേണ്ടി വന്നു; മനസ്സ് തുറന്ന് നടി ഉര്‍വശി

ലയാള സിനിമയിൽ സജീവമായ താരമാണ് നടി ഉർവശി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. മികച്ച പ്രകടനമാണ് നടി ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം കാഴ്‌ചവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ബിഹൈന്‍ഡ്വുഡ്സിന് നടി നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഒരിക്കലും മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ് താരം പറയുന്നത്.

 മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിട്ടാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല.

ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.
 

Read more topics: # Actress urvashi,# words on movies
Actress urvashi words on movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക