മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങി നിൽക്കുകയാണ്. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും അഭിനയ മേഖലയിൽ തിളങ്ങിയിട്ടുമുണ്ട്. അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ തെന്നിന്ത്യൻ ഭാഷകളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഉർവശിയുടെ അഭിമുഖമാണ് വൈറലാവുന്നത്.
സിനിമ ഒരിക്കലും സിസ്റ്റമാറ്റിക്കല്ല. നമുക്കൊന്നും മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്ത കാര്യമാണ്, അടുത്ത തലമുറ സിനിമയിൽ വരുന്നതിന് എതിർപ്പുകളൊന്നുമില്ല. സിനിമയിലെ നിലനിൽപ്പിന് അവരുടെ കഴിവും ഭാഗ്യവുമൊക്കെ പ്രധാനമാണ്. പഠനമൊക്കെ കഴിഞ്ഞ് വേണം സിനിമയിലേക്ക് വരാൻ, മക്കൾക്കെല്ലാം സിനിമയോട് താൽപര്യമുണ്ട്. വരുന്ന അവസരങ്ങൾ എന്നല്ലാതെ ആരോടും അവസരം ചോദിച്ച് പോവാറില്ല. നല്ല അവസരങ്ങൾ അവരെ തേടിയെത്തിയാൽ നല്ലത്. അങ്ങോട്ട് അവസരം ചോദിച്ച് പോവുകയോ അവരെ പരിചയപ്പെടുത്തുകയോ ചെയ്യില്ല.
ഒരുദിവസം മൂന്നാല് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ചേച്ചിയുടെ കല്യാണത്തിന്റെ സമയത്ത് മുഹൂർത്തത്തിന് മുൻപായാണ് വീട്ടിലേക്കെത്തിയത്. കുടുംബത്തിലെല്ലാവർക്കും ജോലിയെക്കുറിച്ച് അറിയാവുന്നതിനാൽ പ്രശ്‌നമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ കുഞ്ഞിന്റെ ഫ്രീ ടൈമൊക്കെ നോക്കിയാണ് പോവുന്നത്. ഓടിനടന്ന് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ അതും നടക്കും. ജീവിതത്തിലൊരു നടിയോടും അസൂയ തോന്നിയിട്ടില്ല. എന്നേക്കാളും കഴിവുള്ളവരാണ് ചുറ്റിലും. അവരേക്കാളും കുറഞ്ഞവരാണ് നമ്മളെന്ന തോന്നലുണ്ടാവുമ്പോഴാണ് കോംപ്ലക്‌സുണ്ടാവുന്നത്. അങ്ങനെയൊരു തോന്നലില്ല. സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് ഇതുവരേയും തോന്നിയിട്ടില്ലെ.