സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്; അഭിനയം നിര്‍ത്താന്‍ പറഞ്ഞു; അങ്ങനെ പ്രണയ വിവാഹം മുടങ്ങി; വെളിപ്പെടുത്തലുമായി സുചിത്ര

Malayalilife
സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്; അഭിനയം നിര്‍ത്താന്‍ പറഞ്ഞു; അങ്ങനെ പ്രണയ വിവാഹം മുടങ്ങി; വെളിപ്പെടുത്തലുമായി  സുചിത്ര

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല്  പ്രേക്ഷകര്‍  ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകായണ്. തങ്ങളുടെ ആദ്യ പ്രണയം  ഈ ആഴ്ചയില്‍ മത്സരാര്‍ത്ഥികള്‍ക്ക്  തുറന്ന് പറയാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു.എന്നാൽ  ഇപ്പോള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രണയകഥ വെളിപ്പെടുത്തുകയാണ് നദിയും അവതാരകയുമായ  സുചിത്ര.  നടി തുറന്ന് പറഞ്ഞത് ബ്രേക്കപ്പ് സ്റ്റോറിയാണ്. വിവാഹം വരെ എത്തിയ പ്രണയ ബന്ധമായിരുന്നു അവസാനിപ്പിച്ചത്. വേറെ പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ഏറ്റവും സ്പെഷ്യല്‍ ആണെന്നും താരം പറയുന്നു.


ദേവി സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു പുളളിയുമായി പ്രണയത്തിലാവുന്നത്. അദ്ദേഹം ഗ്രൂപ്പില്‍ നിന്ന് എന്റെ നമ്ബര്‍ എടുത്ത് മെസേജ് അയക്കുകയായിരുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായിട്ടാണ് എടുത്തത്. എന്നാല്‍ പിന്നീട് വീട്ടില്‍ വന്ന് ചോദിച്ചു. പക്ഷെ ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ലായിരന്നു. എന്നാല്‍ പുള്ളി അവിടെയുള്ള ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയില്‍ ജാതകമാക്കി. എന്നിട്ട് അമ്മയെ ജാതകം നോക്കാന്‍ അവിടേയ്ക്ക് കൊണ്ടു പോയി.

ഏകദേശം എല്ലാം സെറ്റായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എനിക്ക് ബുള്ളറ്റില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട ആഗ്രഹം പറഞ്ഞപ്പോള്‍ തന്നേയും കൊണ്ട് കൊല്ലത്ത് വരെ പോയി. അന്ന് അവിടെ വെച്ചാണ് എന്ന് നിന്റെ മൊയ്തീന്‍ സിനിമ കണ്ടത്. കരഞ്ഞ് നിലവിളിച്ചാണ് ആ സിനിമ കണ്ട് തീര്‍ത്തത്. അപ്പോഴെ മനസ്സില്‍ ഒരു വല്ലായ്മ തോന്നിയിരുന്നു.

പ്രണയത്തെ കുറിച്ച് പറഞ്ഞതിനോടൊപ്പം തന്നെ ബന്ധം പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സുചിത്ര പറഞ്ഞു. സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്. പുള്ളിയ്ക്ക് താന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിര്‍ത്തണമായിരുന്നു. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്‌നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

Actress suchithra words about relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES