Latest News

മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായി;സന്ധിവേദനയും വിറയലും തൊണ്ടവേദനയും രോഗലക്ഷണങ്ങള്‍

Malayalilife
 മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായി;സന്ധിവേദനയും വിറയലും തൊണ്ടവേദനയും രോഗലക്ഷണങ്ങള്‍

ലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടൻമാർക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാൽ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളിൽ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാൻസ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന് ഒമിക്രോൺ ബാധിച്ചിരിക്കുകയാണ്. ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ  ശോഭന തന്നെയാണ് അറിയിച്ചത്. മുൻകരുതലുകൾ എടുത്തിട്ടും തനിക്ക് ഒമിക്രോൺ ബാധിച്ചെന്നും സന്ധിവേദന, വിറയൽ, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങൾ എന്നും ശോഭന പറഞ്ഞു.

രണ്ട് വാക്‌സിനും സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണെമെന്നും ശോഭന കുറിച്ചു. കൊവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്നും ശോഭന പ്രതീക്ഷ വെച്ചു.നിരവധി പേരാണ് ശോഭനയ്ക്ക് സൗഖ്യം നേർന്നു  കൊണ്ട്  പോസ്റ്റിന് പിന്നാലെ  കമന്റ് ചെയ്തത. സോഷ്യൽ മീഡിയയിൽ താരം തന്റെ നൃത്ത വിഡിയോയുമായു  സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്.

ശോഭനയുടെ കുറിപ്പിന്റെ പൂർണ രൂപം

മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായി. സന്ധിവേദന, വിറയൽ, തൊണ്ടയിൽ കരകരപ്പ്, അതിനെ തുടർന്നുണ്ടായ തൊണ്ടവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ആദ്യദിവസമായിരുന്നു ഈ ലക്ഷണങ്ങൾ കണ്ടിരുന്നത്. ഓരോ ദിവസം കഴിയുമ്പോഴും ലക്ഷണങ്ങൾ കുറഞ്ഞു വരുന്നുണ്ട്.

രണ്ട് വാക്‌സിനും സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതുകൊണ്ട് 85% രോഗത്തിന്റെ പുരോഗതിയെ തടയാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വാക്‌സിൻ എടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.

Actress sobhana tested omicron positive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES