Latest News

പ്രിയങ്കയെ മിസ് ഇന്ത്യ കിരീടത്തിലെത്തിച്ച ആ ഉത്തരം; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

Malayalilife
പ്രിയങ്കയെ മിസ് ഇന്ത്യ കിരീടത്തിലെത്തിച്ച ആ ഉത്തരം; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം തന്റെ പതിനെട്ടാം വയസ്സിലാണ് ചൂടുന്നത്.  ആ മിസ് ഇന്ത്യ പട്ടം എന്ന് പറയുന്നത് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായ പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല്  കൂടിയാണ്.  രണ്ടു പതിറ്റാണ്ടായിരിക്കുകയാണ് ഇന്ത്യന്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ പ്രിയങ്ക പൂര്‍ത്തിയാക്കുകയാണ്.  മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍  20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഡ്ജസ് തനിക്കു നേരെ തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 പ്രിയങ്കയുടെ തലയില്‍  മിസ് ഇന്ത്യ കിരീടം ചാര്‍ത്തും മുന്‍പ്, ആതിഥേയനായ രാഹുല്‍ ശര്‍മയാണ് മത്സരത്തിന്റെ അവസാനറൗണ്ടില്‍  പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. "ഏദന്‍തോട്ടത്തിലെ പൊലീസ് ഓഫീസറാണ് നിങ്ങളെങ്കില്‍ പാപം ചെയ്ത കുറ്റത്തിന് നിങ്ങള്‍ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സര്‍പ്പത്തെയോ?"

"ഞാന്‍ ഏദന്‍തോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കില്‍, സര്‍പ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാത്താന്‍ ശരിയാണെന്ന് ഹവ്വ കരുതി, അവള്‍ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മില്‍ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാര്‍മ്മികതയാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്." എന്നായിരുന്നു പ്രിയങ്ക നൽകിയ മറുപടി.  ഈ വീഡിയോ മിസ് ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് പങ്കുവച്ചിരിക്കുന്നത്.

Actress priyanka chopra miss india question

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക