അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Malayalilife
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള  ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും. എന്നാൽ ഇപ്പോൾ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ് എന്ന് പ്രിയങ്ക ചോപ്ര. വാനിറ്ററി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ത്ഥം മനസ്സിലാക്കി വരികള്‍ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാന്‍ തനിക്ക് ഇഷ്ടമായിരുന്നു. തന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് താനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ താന്‍ പോകാറുള്ളൂ എന്നാണ് പ്രിയങ്ക പറയുന്നത്.

2002ല്‍ ആണ് തമിഴന്‍ പുറത്തിറങ്ങിയത്. മഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. 2003ല്‍ ദ ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അന്ധാസ്, അത്രാസ്, മുജ്‌സെ ശാദി കരോംഗി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടാന്‍ ആരംഭിച്ചത്.

 

Actress priyanka chopra words about vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES