Latest News

തൊലി നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു; മിസ് ഇന്ത്യ ലോകസുന്ദരി പട്ടങ്ങൾ; 10 വയസ്സ് കുറവുള്ള പാട്ടുകാരനുമായി വിവാഹം; നടി പ്രിയങ്ക ചോപ്രയുടെ ജീവിതം

Malayalilife
തൊലി നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു; മിസ് ഇന്ത്യ ലോകസുന്ദരി പട്ടങ്ങൾ;  10 വയസ്സ് കുറവുള്ള പാട്ടുകാരനുമായി  വിവാഹം; നടി പ്രിയങ്ക ചോപ്രയുടെ ജീവിതം

ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള  ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും.

ഇന്ത്യൻ ആർമിയിലെ മുൻ വൈദ്യന്മാരായിരുന്ന അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ൽ ജൂലൈ 18 ന് ബീഹാറിലെ  ജംഷഡ്പൂരിൽ ആണ് താരത്തിന്റെ ജനനം.  പ്രിയങ്കയ്ക്ക് തന്നെക്കാൾ ഏഴ് വയസ്സിന് താഴെയുള്ള സിദ്ധാർത്ഥ് എന്നു പേരുള്ള ഒരു സഹോദരൻ കൂടിയുണ്ട്. പിതാവ് അംബാലയിൽ നിന്നുള്ള പഞ്ചാബി ഹിന്ദുവായിരുന്നു. ജാർഖണ്ട് സ്വദേശിയായ മാതാവ് മധു ചോപ്ര, മുതിർന്ന മുൻ കോൺഗ്രസ് നേതാവായിരുന്ന ഡോ. മനോഹർ കിഷൻ അഖൌരിയുടെയും  ബിഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുൻ അംഗമായിരുന്ന മധു ജ്യോത്സ്ന അഖൗരിയുടെയും (മുമ്പ്, മേരി ജോൺ) മൂത്ത മകളാണ്. പ്രിയങ്കയുടെ പരേതയായ മുത്തശി മധു ജ്യോത്സ്ന അഖൌരി കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് കവളപ്പാറ കുടുംബത്തിൽപ്പെട്ട മേരി ജോൺ എന്നു പേരുള്ള യാക്കോബായ സിറിയൻ ക്രിസ്ത്യാനി കൂടിയായിരുന്നു.  പ്രിയങ്കയുടെ അടുത്ത ബന്ധുക്കൾ കൂടിയാണ് ബോളിവുഡ് നടിമാരായ പരിണീതി ചോപ്ര, മീര ചോപ്ര, മന്നാര ചോപ്ര എന്നിവർ .  ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെൻറ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്കൂളിലുമായിട്ടാണ് ലോക സുന്ദരി പ്രിയങ്ക തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തി കരിച്ചത്.  തുടർന്ന് മേ ക്വീൻ എന്ന പ്രാദേശിക സൗന്ദര്യമത്സരത്തിൽ പങ്കെടുത്തിരുന്നു. അതിലും താരം വിജയിയായി മാറിയിരുന്നു.

 പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം തന്റെ പതിനെട്ടാം വയസ്സിലാണ് ചൂടുന്നത്.  ആ മിസ് ഇന്ത്യ പട്ടം എന്ന് പറയുന്നത് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായ പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല്  കൂടിയാണ്.  രണ്ടു പതിറ്റാണ്ടായിരിക്കുകയാണ് ഇന്ത്യന്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ പ്രിയങ്ക പൂര്‍ത്തിയാക്കുകയാണ്.  മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍  20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഡ്ജസ് തനിക്കു നേരെ തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടിയുമെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.  ക്രിമിനൽ സൈക്കോളജിയിൽ ബിരുതുമെടുക്കണം എന്ന ആഗ്രഹം താരത്തിന് ഉണ്ടായിരുന്നു എങ്കിലും സിനിമയിൽ നിന്ന് നിരവധി അവസരങ്ങൾ വന്നതോടെ ആ ആഗ്രഹവും താരം ഉപേക്ഷിക്കുകയാണ്. ബോളി വുഡിലൂടെയാണ് താരം അഭിനയ ലോകെത്തെക്ക് ചുവട് വയ്ക്കും എന്ന പ്രതീക്ഷ അന്ന് ഉണ്ടായിരുന്നത് എങ്കിൽ കൂടിയും താരം തമിഴൻ എന്ന തമിഴ് സിനിമ മേഖലയിൽ കൂടിയാണ് സിനിമ ലോകത്തേക് ചുവട് വച്ചത്. ഇതിന് പിന്നാലെയാണ് താരം ബോളി വുഡിലേക്ക് ചുവട് വച്ചത്.  ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ  ആണ് താരത്തിന്റെ ആദ്യ ബോളി വുഡ് ചിത്രം. . ഐത്രാശ് , മുജ്സെ ശാദി കരോഗെ, ക്രിഷ് , ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ  എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ഗായിക കൂടിയാണ് താരം.  2012 ആണ് താരം തന്റെ ആദ്യ ഗാനം പുറത്തിറക്കിയതും.   ഫാഷന്‍ ലോകത്തെ ഐക്കണ്‍ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. അതുകൊണ്ടു തന്നെ താരത്തിന്റെ സ്‌റ്റൈല്‍ പിന്തുടരുന്ന ഫാഷന്‍ പ്രേമികള്‍ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്‌സസറീസിലും നടി നല്‍കുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. താരത്തിന്റ വസ്ത്രങ്ങള്‍ക്കൊപ്പം പലപ്പോഴും താരത്തിന്റെ ആക്‌സസറീസും ശ്രദ്ധ നേടാറുണ്ട്. ഗാഡ്‌ജെറ്റ് കളക്ട് ചെയ്യാൻ ഏറെ ഇഷ്‌ടപ്പെടുന്ന താരത്തിന്റെ ശേഖരണത്തിൽ നിരവധി ക്യാമെറകളാണ് ഉള്ളത്. ഇറ്റലിയിലെ പ്രശസ്തമായ സാൽവറ്റോർ ഫെറഗാമോ മ്യൂസിയത്തിൽ കാലുകുത്തിയ ആദ്യത്തെ ഇന്ത്യൻ നടി എന്ന വിശേഷണത്തിനും താരം അർഹയാണ്. തന്റെ മൂക്കിന്റെയും ലിപ്സിന്റെയും സൗന്ദര്യം വർധിപ്പിക്കുന്നതിനായി താരം നിരവധി തവണ പ്ലാസ്റ്റിക് സര്ജരിക്കും വിധേയയായിട്ടുണ്ട്. യുഎസിൽ ഹെയര്‍കെയര്‍, റിയൽ എസ്റ്റേറ്റ് രംഗത്ത് ബിസിനസുമായി പ്രിയങ്ക ചോപ്രയും ഉണ്ട്. ബിസിനസ് രംഗത്ത് ശതകോടികളുടെ നിക്ഷേപം ഉള്ളവരിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മുൻനിരയിലുണ്ട്.  അമേരിക്കന്‍ പോപ് ഗായകന്‍ കൂടിയായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചതോടെ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഹോളിവുഡിനൊപ്പം ബോളിവുഡും ആഘോഷിച്ച വിവാഹമായിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ദമ്പതികളുടേത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ചെറുപ്പക്കാരനായ നിക്കിന് പ്രിയങ്ക വിവാഹം കഴിച്ചത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കൻ പാപ്പരാസികൾ പ്രിയങ്ക നിക്കിനെ വളച്ചെടുത്തു എന്ന വിധത്തിൽ വാർത്തകളും എഴുതിയിരുന്നു. 36 വയസ്സുള്ള പ്രിയങ്ക തന്നേക്കാൾ 10 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിക്കുന്നുവെന്നതായിരുന്നു പലർക്കും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമായിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് പ്രിയങ്ക. പ്രിയങ്കയുടെ പേരിൽ ചില വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

 

Actress priyanka chopra realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക