മലയാള സിനിമ മേഖലയിലേക്ക് 2015 മുതൽ സജീവമായ നടിയാണ് നിരഞ്ജന അനൂപ്. 'ദേവാസുരം' എന്ന മോഹൻലാൽ - ഐവി ശശി കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ നിരഞ്ജന സിനിമയിൽ സജീവമായത്. ചതുര്‍മുഖമാണ് താരത്തിന്റെതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
'കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല് ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ', എന്നാണ് നിരഞ്ജന ഒരു ചിത്രം പങ്കുവെച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
നിരഞ്ജനയുടേതായി അണിയറയിൽ ഇനി കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നീ സിനിമകളാണ് ഒരുങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ സജീവമായ താരം പങ്കുവയ്ക്കാറുമുണ്ട്. നിരഞ്ജനയ്ക്ക് ഇൻസ്റ്റയിൽ ഏഴ് ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് ഉള്ളത്.