മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് ലെന. താരം ഇപ്പോൾ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലവ് ജിഹാദ്എന്ന സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ പേരും സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശങ്ങളും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സിനിമയ്ക്ക് ഇത്തരം ഒരു പേര് നല്കുമ്ബോള് തന്നെ വിമര്‍ശനം പ്രതീക്ഷിച്ചിരുന്നുവെന്നും, റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കുന്നു.
ഇത്തരമൊരു പേര് ഒരു സിനിമയ്ക്ക് ഇടുമ്പോള്‍ തന്നെ നമ്മള് അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടല്ലോ. സിനിമ കാണണം. ഈ പേര് അവിടെ ഇരിക്കട്ടെ, ഈ പേര് മനസ്സില്‍ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇപ്പോള്‍ വിമര്‍ശിക്കാന്‍ നില്‍ക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം എന്ന് ലെന പറഞ്ഞു.
അതേസമയം, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലെന. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തില്‍, ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന് അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ലെനയാണ്. കെ.ജി.എഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം പറയുന്നു