Latest News

പന്ത്രണ്ട് മണിമുതല്‍ മൂന്ന് മണിവരെ അവര്‍ നിര്‍ത്താതെ വിളിക്കും; അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്; വെളിപ്പെടുത്തലുമായി നടി ലെന

Malayalilife
പന്ത്രണ്ട് മണിമുതല്‍ മൂന്ന് മണിവരെ അവര്‍ നിര്‍ത്താതെ വിളിക്കും; അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്; വെളിപ്പെടുത്തലുമായി നടി ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം  തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തി.

അതേസമയം അടുത്തിടെ ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ കുറച്ച് കോളേജിലെ കുട്ടികള്‍ ചുറ്റും കൂടിയെന്നും എന്നാല്‍ അതിക സമയം അവിടെ നില്‍ക്കുന്നത് അപകടമായി തോന്നിയത് കൊണ്ട് ഓടി കാറില്‍ കയറിയിരുന്നു. സിനിമകള്‍ കണ്ട് ഇഷ്ടമായെന്ന് പറയാന്‍ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും ലെന ഇപ്പോൾ വ്യക്തമാക്കുകയാണ്.

Actress lena words about her phone calls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക