മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ഞാൻ റിയൽ ലൈഫിൽ തന്നെ നാടനും മോഡേണും ലുക്കുകൾ മാറി മാറി പരീക്ഷിക്കുന്ന ഒരാളാണ്. അതുകൊണ്ടു തന്നെ നാടൻ ലുക്കും മോഡേൺ ലുക്കുമൊക്കെ കംഫർട്ടബിളാണ്. എനിക്കൊരു ടിപ്പിക്കൽ സ്റ്റൈൽ ഇല്ല എന്നതാണ് സത്യം. വെസ്റ്റേണും നാടനും കോസ്റ്റ്യൂമുകളൊക്കെ യഥാർത്ഥ ജീവിതത്തിലും ഉപയോഗിക്കുന്നതിനാൽ കഥാപാത്രങ്ങൾക്കായി വിവിധ തരത്തിലുള്ള ലുക്കുകൾ സ്വീകരിക്കേണ്ടി വരുന്നതിൽ ബുദ്ധിമുട്ട് ഫീൽ ചെയ്തിട്ടില്ല.
അധികം പ്ലാൻ ചെയ്ത് പോകാറുള്ള യാത്രകളൊന്നുമല്ല തൻ്റേത്. ഷൂട്ടിങ് സമയത്ത് നിന്ന് കിട്ടുന്ന ഗ്യാപ്പിലാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. പുറത്തുള്ള ലൊക്കേഷനുകളിലാണ് ഷൂട്ട് എങ്കിൽ ആ ഷൂട്ടിങ്ങിനോടൊപ്പം എങ്ങനെ യാത്ര ചെയ്യാം എന്ന് പ്ലാൻ ചെയ്യും. എന്നെ സംബന്ധിച്ച് യാത്രകളെന്നത് മൈൻസ് എക്സ്പാൻഷൻ്റെ ഭാഗമാണെന്നാണ് തോന്നിയിട്ടുള്ളത്. വ്യത്യസ്തമായ സംസ്കാരങ്ങൾ, വിവിധ തരത്തിലുള്ള ആളുകളെയൊക്കെ കണ്ടുമുട്ടുന്നു.
വർഷങ്ങളായി ടാറ്റൂവിനോട് കമ്പമുണ്ട്. എൻ്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത് ഇരുപത് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപാണ്. ആ സമയത്ത് നമ്മുടെ നാട്ടിൽ ടാറ്റൂ എന്നൊക്കെ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. അന്ന് കുറെ പേർ തന്നോട് ചോദിച്ചിട്ടുണ്ട് ഇത് സ്കെച്ച്പെൻ വെച്ച് വരച്ചതാണോ, സ്റ്റിക്കറാണോ, ഇത് കഴുകിയാൽ പോകുമോ എന്നൊക്കെ. ഇത് പുതിയൊരു കാര്യമല്ല. പണ്ട് മുതൽക്കേയുണ്ടായിരുന്നു. ട്രൈബൽസിനിടെ ഇതൊരു ആർട്ട്ഫോമാണ്. ഇപ്പോഴാണ് ഇതൊരു വലിയ സംഭവമായി മാറിയത്. ടാറ്റൂയിങ്ങിൽ തന്നെ ഒരുപാട് വ്യത്യസ്തമായ ആർട്ട്ഫോംസുണ്ട്, ടെക്ക്നിക്ക്സുണ്ട്. അതൊരു വലിയ മേഖല തന്നെയാണ്. അതെന്നെ സംബന്ധിച്ച് നോക്കുമ്പോൾ അതൊരു ഡോക്യുമെൻ്റിങ് മൈൽസ്റ്റോൺസ് എന്ന് പറയുമ്പോലെയാണ്. ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഗതികളും എന്നിൽ തന്നെ ഡോക്യുമെൻ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഞാൻ വളർന്നിട്ടുള്ളതും ഞാൻ മാറിയിട്ടുള്ളതുമൊക്കെ ടാറ്റൂസിൻ്റെ പ്രൊഗ്രസിൽ നിന്ന് എനിക്ക് അറിയാം. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അതൊരു ലിവിങ് ആർട്ടാണ്. ജീവിതത്തെ എന്നും ഓർമ്മപ്പെടുത്തുന്ന ഒരു ആർട്ടാണ് എൻ്റെ ടാറ്റൂസ് എന്നുമാണ് താരം പറയുന്നത്.