ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിലെ സമത്വത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ നില ഇപ്പോള്‍ എങ്ങനെയാണ്?, പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ കുറെ മാറിയോ?, ഇപ്പോ ഒരു ഇക്വാലിറ്റിയുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍'. അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്.'സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില് പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്. മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്പോള്‍ അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു'.
'അവര് പറയേണ്ട ഒരു സ്‌റ്റേജിലാണ് നമ്മള്‍ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്‌റെ കാര്യത്തില്‍ തമിഴ്‌നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും' ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. 'കുറെ മേഖലകളില്‍ പ്രവര്‍ത്തിച്ച ആളായതുകൊണ്ട് ഏതിനോടാണ് മാമിന് കൂടുതല്‍ താല്‍പര്യം എന്നായിരുന്നു' നടിയോട് ചോദിച്ചത്. 'ഇതിന് മറുപടിയായി തനിക്ക് ഫിലിം മേക്കര്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടാനാണ് താല്‍പര്യം എന്ന്' നടി പറഞ്ഞു.
'ഒരു സ്റ്റോറി ടെല്ലറായും, റൈറ്ററായും അറിയപ്പെടാന്‍ താല്‍പര്യം. പിന്നെ തമിഴില്‍ ചെയ്ത ഷോകള്‍ കുറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്'. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‌റെ ഡയറക്ടറുടെ പടമൊക്കെ മിസ് ചെയ്തു. മലയാളത്തില്‍ നിന്നും നല്ല ഒരുപാട് സിനിമകള്‍ വന്നിരുന്നു. എന്നാലത് ചെയ്തില്ല. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചത്' എന്നും താരം തുറന്ന് പറയുന്നു.