കന്നട നടിയും ബിഗ്‌ബോസ് മത്സരാർഥിയും മോഡലുമായിരുന്ന ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. ജയശ്രിയെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വിഷാദരോഗത്തിന് നടി ചികിത്സ തേടിയിരുന്നു.
കുടുംബ പ്രശ്‌നങ്ങളും കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞതോടെ നടി ഏറെ പ്രയാസത്തിലായിരുന്നു. നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കിട്ടിരുന്നു 'ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു കുറിപ്പ്. സംഭവം ചർച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.