Latest News

പ്രണവിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്; പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയില്ല; മനസ്സ് തുറന്ന് നടി ഗായത്രി സുരേഷ്

Malayalilife
പ്രണവിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്; പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയില്ല; മനസ്സ് തുറന്ന് നടി ഗായത്രി സുരേഷ്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ  അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി  സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ തൃശ്ശൂർ ഭാഷയാണ് ഏവരെയും ശ്രദ്ധയാകര്ഷിക്കുന്നത്. മലയാളത്തിലെ യുവ താരങ്ങളുടെ എല്ലാം നായികയാകാൻ താരത്തിന് ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഗായത്രി സുരേഷ്. എന്നാൽ ഇപ്പോൾ പ്രണവിനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണെന്ന് ഗായത്രി തുറന്ന് പറയുകയാണ്. 

ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ ഇഷ്ടമാണ് എനിക്കും. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല. എന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരുപക്ഷേ ഞാന്‍ അയാളെ കല്യാണം കഴിച്ചേക്കാം. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹം തന്നെയാണ്.

എനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത്. 

Actress gayathri suresh words about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES