Latest News

ഒട്ടും വയ്യായിരുന്നു..ശരീരം വിറച്ച് തുടങ്ങിയതും ഡോക്ടറിനെ കണ്ടു; രക്തം പരിശോധിച്ച് എക്കോ സ്‌കാനും എടുപ്പിച്ചു; അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്; ജീവിതം തീര്‍ന്നുവെന്ന് ചിന്തിച്ച നാളുകള്‍;ആശങ്കയുടെ നിഴലിലായിരുന്ന എനിക്ക് വെളിച്ചമായത് രമേഷ് പിഷാരടിയുടെ ഒരൊറ്റ ഇടപെടല്‍; കണ്ണന്‍ സാഗര്‍ പങ്ക് വച്ചത്

Malayalilife
 ഒട്ടും വയ്യായിരുന്നു..ശരീരം വിറച്ച് തുടങ്ങിയതും ഡോക്ടറിനെ കണ്ടു; രക്തം പരിശോധിച്ച് എക്കോ സ്‌കാനും എടുപ്പിച്ചു; അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്; ജീവിതം തീര്‍ന്നുവെന്ന് ചിന്തിച്ച നാളുകള്‍;ആശങ്കയുടെ നിഴലിലായിരുന്ന എനിക്ക് വെളിച്ചമായത് രമേഷ് പിഷാരടിയുടെ ഒരൊറ്റ ഇടപെടല്‍; കണ്ണന്‍ സാഗര്‍ പങ്ക് വച്ചത്

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം നേടിയ രമേഷ് പിഷാരടിയെ പ്രശംസിച്ച് നടന്‍ കണ്ണന്‍ സാഗര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കഠിനമായ തിരക്കുകള്‍ക്കിടയിലും തന്റെ രോഗവിവരമറിഞ്ഞ് സഹായഹസ്തവുമായി എത്തിയ പിഷാരടിയുടെ മനുഷ്യത്വം നിറഞ്ഞ മനസ്സിനെ കണ്ണന്‍ സാഗര്‍ വൈകാരികമായി സ്മരിച്ചു. ഹൃദയസംബന്ധമായ ഗുരുതരമായ അസുഖം കണ്ടെത്തിയപ്പോള്‍ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഭീമമായ തുക ആവശ്യമായി വന്ന ഘട്ടത്തില്‍, പിഷാരടിയുടെ ഒരൊറ്റ ഇടപെടലാണ് തനിക്ക് വെളിച്ചമായതെന്ന് അദ്ദേഹം പറഞ്ഞു. 

മമ്മൂട്ടി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കിയ പിഷാരടി, വെറുമൊരു രാഷ്ട്രീയക്കാരനല്ല മറിച്ച് സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയാണെന്ന് കണ്ണന്‍ സാഗര്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ഇത്തരമൊരു ജനപ്രതിനിധിയെ ലഭിച്ച പാലക്കാട്ടെ ജനങ്ങള്‍ ഭാഗ്യവാന്മാരാണെന്നും, കലാകാരന്മാരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഇനി നിയമസഭയില്‍ തങ്ങള്‍ക്കൊരു വിശ്വസ്തനായ സഹോദരനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'അമ്മ' സംഘടനയുടെ പ്രിയപ്പെട്ട പിഷാരടിയുടെ ഈ വിജയം മലയാള സിനിമയുടെയും കലാകാരന്മാരുടെയും വിജയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. കണ്ണന്‍ സാ?ഗറിന്റെ വാക്കുകള്‍ ഇങ്ങനെ... ശാരീരിക അസ്വസ്ഥത തോന്നിയപ്പോഴാണ് ആശുപത്രിയില്‍ പോയതും രോഗവിവരങ്ങള്‍ കേട്ട് ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതും, പിന്നെ എക്കോയും സ്‌കാനും എക്‌സ്‌റേയും ഒക്കെ എടുപ്പിച്ചു വിശദപരിശോധനക്ക് ഞാന്‍ പാത്രമാകേണ്ടിവന്നു ഹൃദയത്തിന് ബ്ലോക്ക് കാണിക്കുന്നുണ്ട് രണ്ട് ദിവസം കഴിഞ്ഞു പിന്നേയും ചെല്ലാന്‍ പറഞ്ഞു അങ്ങനെ പരിശോധനകള്‍ നീളുന്നു ബ്ലോക്ക് എത്രയെന്നറിയണമെങ്കില്‍ ആന്റിയോഗ്രാം ചെയ്യണം ഡേറ്റ് കുറിച്ച് അതും ചെയ്തു അതിന്റെ CD യും കയ്യില്‍ തന്നു ഇവിടുന്നു അല്‍പ്പം വലിയ ആശുപത്രിയിലേക്ക് പോകാന്‍ ഞാന്‍ ഒരു കുറിപ്പും തരാം ഓപ്പറേഷന്‍ ചാര്‍ജ്ജും മറ്റ് ചിലവുകളും അവര് പറയും പിന്നെ വെച്ചുകൊണ്ടിരിക്കണ്ടാ ഉടനേ ചെയ്താല്‍ നല്ലതാണ്. 

ആശങ്കയുടെ നിഴലിലായിരുന്ന എനിക്ക് വെളിച്ചമായത് രമേഷ് പിഷാരടിയുടെ ഒരൊറ്റ ഇടപെടലാണ്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും എന്റെ സങ്കടം കേള്‍ക്കാനും മമ്മൂക്ക ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ചികിത്സ ഉറപ്പാക്കാനും അദ്ദേഹം കാണിച്ച ആ മനസ്സ്. അത് വലിയൊരു സ്‌നേഹമാണ്. രാഷ്ട്രീയത്തിന് അപ്പുറം മനുഷ്യത്വമുള്ള ഒരു ജനപ്രതിനിധിയെയാണ് പാലക്കാടിന് ലഭിച്ചിരിക്കുന്നത്. ആരേയും വേദനിപ്പിക്കാത്ത, എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന താങ്കളുടെ ഈ വിജയം ഞങ്ങളുടെയും വിജയമാണ്. സ്‌നേഹാദരങ്ങളോടെ വിജയാശംസകള്‍ എന്ന് കണ്ണന്‍ സാഗര്‍ കൂട്ടിച്ചേര്‍ത്തു. 

ചോദിക്കാനും പറയാനും ഞങ്ങള്‍ക്ക് ആളായി, കലാപ്രസ്ഥാനങ്ങളേയും അതിലെ കലാകാരന്മാരുടെ പ്രയാസങ്ങളേയും കഷ്ടതകളേയും അവതരണ വേദികളുടെ കുറവുകളേയും അവര്‍ അനുഭവിക്കുന്നതും പറയാന്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ക്ക് ഒരു കൈത്താങ്ങിന് കൂടെനില്‍ക്കുകയും ബഹുമുഖ പ്രതിഭാധനന്മാരായ കലാകാരന്മാരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അതിന് ഒരുപരിഹാരം കാണാനും വിശ്വസ്തനായ ഒരു സോദരനെ ജനങ്ങള്‍ തന്നിരിക്കുന്നു ഒരുപാട് നന്ദി, എല്ലാത്തരം കലാകാരന്മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അടുത്തറിയുന്ന 'AMAA' യുടെ പ്രിയ രമേഷ് പിഷാരടി, അങ്ങേക്ക് ആദരവോടെ അഭിനന്ദനങ്ങള്‍ എന്നും അദ്ദേഹം കുറിച്ചു.

kannan sagar about ramesh pisharady

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES