Latest News

കണ്ടിട്ട് കൊതിയാവുന്നു; തന്റെ ചിത്രത്തിന് മോശം കമന്റ് നല്കിയാൾക്ക് ചുട്ട മറുപടിയുമായി അപർണ നായർ

Malayalilife
കണ്ടിട്ട് കൊതിയാവുന്നു; തന്റെ ചിത്രത്തിന് മോശം കമന്റ് നല്കിയാൾക്ക് ചുട്ട മറുപടിയുമായി അപർണ നായർ

നിവേദ്യത്തിലെ ഹേമലതയായി എത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ  താരമാണ് അപർണ നായർ.  മികച്ച പ്രകടനമായിരുന്നു ബ്യൂട്ടിഫുൾ,തട്ടത്തിൻ മറയത്ത്,റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിലൂടെ കാഴ്ചവച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം  തന്നെ പങ്കുവച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.  തന്റെ ചിത്രങ്ങളിൽ  മോശം കമന്റുകൾ നൽകുന്നവർക്ക്  ചുട്ട മറുപടിയാണ് താരം നൽകാറുള്ളത്. എന്നാൽ ഇപ്പോൾ അടുത്തിടെ  അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ [പങ്കുവച്ച  ഒരു ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണ് ആരാധകർ നൽകിയിരുന്നത്. എന്നാൽ പതിവുപോലെ മോശം കമന്റുകളുമായും ചില ഞരമ്പ് രോഗികളും എത്തിയിരുന്നു. 

 തന്റെ ചിത്രത്തിന് ചുവടെ കൊതി തോന്നുന്നു എന്നു കമന്റ്‌ ഇട്ടയാൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. താരം ഇതിനു നൽകിയ മറുപടി ആണോ?വീട്ടിലുള്ളവരെയും കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി? എന്നാണ്.  അപർണ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ടോവിനോ നായകനായ കൽക്കി ആണ്.

അടുത്ത വർഷം തീയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താമരയാണ് ചിത്രത്തിന്റെ പേര്. മോഹൻലാലിനോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ അടുത്തിടെ  പാഞ്ചാലിയുടെ വേഷത്തിൽ  അപർണ തിളങ്ങിയിരുന്നു.

Actress aparna nair reply on negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES