Latest News

കഥകളി കലാകാരി; ഭാഗ്യം വന്നത് ഛായാമുഖിയിലൂടെ; സോഷ്യല്‍ മീഡിയ ആക്രമണത്തിന് സ്ഥിരം ഇര; നടി അപര്‍ണ നായരുടെ ജീവിത വഴി ഇങ്ങനെ

Malayalilife
കഥകളി കലാകാരി; ഭാഗ്യം വന്നത് ഛായാമുഖിയിലൂടെ; സോഷ്യല്‍ മീഡിയ ആക്രമണത്തിന് സ്ഥിരം ഇര; നടി അപര്‍ണ നായരുടെ ജീവിത വഴി ഇങ്ങനെ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. നിലവിൽ താരം അഭിനയ മേഖലയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ആരാധകരാണ് ഇന്നും താരത്തിന് ഉള്ളത്.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. ൽനിന്നാണ് അപർണ്ണ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സർഗ്ഗധന സംവിധായകൻ ലോഹിതദാസാണ് അപർണ്ണയുടെ മോഡലിംഗ് ചിത്രങ്ങൾ കണ്ടതിനുശേഷം നിവേദ്യം എന്ന സിനിമയിലൂടെ അവർക്ക് ചലച്ചിത്ര മേഖലയുടെ വാതായനം തുറന്നുകൊടുത്തത്. നിവേദ്യത്തിനുമുമ്പായി അപർണ്ണയെ പ്രശസ്തയാക്കിയത് മോഹൻലാൽ, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലി എന്ന കഥാപാത്രമായുള്ള അരങ്ങേറ്റമായിരുന്നു. കൈനിറയെ വേഷങ്ങളായിരുന്നു മലയാള സിനിമയിൽ നിന്നും താരത്തെ തേടി എത്തിയതും.നിവേദ്യത്തിലൂടെ വന്ന് ബ്യൂട്ടിഫുള്‍ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നെടുക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഒരു സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം ഡാൻസിലും മറ്റുമായി കോൺസെൻട്രേറ്റ് ചെയ്യുകയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ടോവിനോയുടെ കൽക്കി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയതും. അതേസമയം താരത്തിന് സൗഹൃദങ്ങൾ വളരെ കുറവും ആണ്. യാത്രകളോട് ഏറെ പ്രിയമുള്ള താരത്തിന് പ്ലാൻ ഒന്നും ചെയ്യാതെ ഉള്ള യാത്രയാണ് ഏറെ ഇഷ്‌ടവും.

 നിരവധി സിനിമകള്‍ മലയാളത്തില്‍ അപര്‍ണ ചെയ്തിട്ടുണ്ടെങ്കിലും ആകര്‍ഷകമായ വേഷങ്ങള്‍ താരത്തിന്  വളരെ കുറവായിരുന്നു. എങ്കിലും അപര്‍ണയുടെ വേഷങ്ങള്‍ ഏറെ കുറെ  ശ്രദ്ധിക്കപ്പെട്ടു. ഹ്രസ്വ ചിത്രമായാലും സിനിമയായലും കഥാപാത്രം തന്നെ തൃപ്തിപ്പെടുത്തണം എന്നുമാണ് താരം ഒരുവേള തുറന്ന് പറഞ്ഞിട്ടുമുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ മോശമായ രീതിയിൽ കമന്റ് ചെയ്യുന്നവർക്ക് എതിരെ എല്ലാം തന്നെ താരം രംഗത്ത് എത്താറുണ്ട്.  അത്തരത്തിൽ ഒന്നായിരുന്നു താരം ഫേസ്ബുക്കിലൂടെ പങ്കവച്ച ചിത്രത്തിന് ഒരാൾ മോശം പരാമർശം നടത്തിയത്. എന്നാൽ ഇതിന് താരം അന്ന് പറഞ്ഞ വാക്കുകൾ എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു. വികലമായ നീക്കം കണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റിയെന്നും ഇതിനെതിരെ മൗനം പാലിക്കില്ലെന്നും താരം അന്ന് തുറന്ന് പറഞ്ഞതും എല്ലാം വാർത്തയിൽ ഇടം നേടുന്നവയായിരുന്നു. 31  വയസ്സ് കാരിയായ താരം ഇന്നും വിവാഹിതയായിട്ടില്ല. താരം ഒരു കഥകളി ആർട്ടിസ്റ്റ് കൂടിയാണ്.

 

Read more topics: # Actress aparna nair,# realistic life
Actress aparna nair realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES