15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം മിനിസ്‌ക്രീന്‍ സജീവയാണ്. കൈരളി ടിവിയിലെ പുട്ടും കട്ടനും എന്ന പരിപാടിയിലാ് ഇപ്പോള്‍ താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ കലോത്സവ വേദിയില്‍ കാവ്യ മാധവനൊപ്പം മത്സരിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് അനു തന്റെ മനസ് തുറന്നത്.
16ാമത്തെ വയസിലാണ് സ്‌ക്രീനില്‍ വന്ന് തുടങ്ങിയത്. ധന്യയെന്നായിരുന്നു ആദ്യം എനിക്കിട്ട പേര്. അതെനിക്ക് ഇഷ്ടമായില്ല അങ്ങനെ ഞാന്‍ തന്നെയാണ് അനു ജോസഫ് എന്നാക്കിയത്. രാജു ജോസഫ് എന്നാണ് അച്ഛന്റെ പേര്. സിനിമയൊക്കെ ഒത്തിരി കാണുമായിരുന്നു. തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേര് അനു എന്നായിരുന്നു അങ്ങനെയാണ് അനു ജോസഫ് എന്ന പേര് വന്നത്. മിഡില്‍ ക്ലാസ് കുടുംബമായിരുന്നു അന്നും ഇന്നും. സൗമ്യ എന്നൊരു ചേച്ചിയുണ്ട് എനിക്ക്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല.
ശത്രുക്കള്‍ കൂടുതലാണോയെന്ന് സംശയമുണ്ട്. ചേച്ചിയെ വെച്ച് ഞാന്‍ റേറ്റിംഗ് കൂട്ടി എന്നൊക്കെ കേട്ടിട്ടുണ്ട്. ചെറുപ്രായത്തിലേ അവള്‍ കിടപ്പിലായിരുന്നു. എനിക്കന്ന് 2 വയസേയുള്ളൂ. ഞാന്‍ അവളെ വലിച്ച് താഴേക്കിട്ടിരുന്നു. കളിക്കാനൊരു കൂട്ട് വേണ്ടേ, അതിന് വേണ്ടി ചെയ്തതായിരുന്നു. 7 വര്‍ഷം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. കൊച്ചിലെ മുതല്‍ സിനിമയില്‍ എങ്ങനെയെങ്കിലും കയറണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബാക്കിലൂടെയാണ് കയറുന്നതെന്നായിരുന്നു വിചാരിച്ചത്.
നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്‌കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു.
സബ്ജില്ല കലോത്സവത്തിന് കിട്ടിയ ട്രോഫി തിരിച്ചുകൊടുക്കേണ്ടി വന്നതിനെക്കുറിച്ചും അനു തുറന്ന് പറഞ്ഞിരുന്നു. 8 ഐറ്റത്തില്‍ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. ഉച്ച കഴിഞ്ഞ് ദു:ഖം രാവിലെ സന്തോഷം എന്ന വാരഫലം പോലെയായിരുന്നു എന്റെ അനുഭവം. അഭിമാനത്തോടെയാണ് ആ ട്രോഫി കൊണ്ടുപോയത്. കവറില്‍ പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടുപോയാല്‍ മതിയായിട്ടും എല്ലാരേയും കാണിച്ചാണ് ഞാനത് കൊണ്ടുപോയത്. അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ അതെനിക്ക് തരികയും ചെയ്തു. ഉച്ചയ്ക്കാണ് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്‌കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതല്‍ പോയിന്റ്. ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗണ്‍സ് ചെയ്തിരുന്നില്ല. അതില്‍ കുട്ടിക്കായിരുന്നു പോയിന്റ്. അസംബ്ലിയില്‍ വെച്ച് അത് ആ കുട്ടിക്ക് കൊടുത്തു, ജീവിതത്തിലൊരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിത്.