മലയാള മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഒരു കുടുംബബന്ധത്തിന്റെ കഥ പറയുന്ന പരമ്പരയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു അൻഷിത. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും കൂടി ഉണ്ട്. താരം സ്ഥിരമായി തന്നെ യൂട്യൂബ് വീഡിയോകളിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. നേരത്തെ താരത്തിന് എതിരെ മോശമായ രീതിയിൽ ചില പരാമർശങ്ങൾ ഉയരുകയും ചെയ്തു. എന്നഖിൽ ഇപ്പോൾ സോഷ്യല്‍ മീഡിയ വഴി കുറച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,
ഹായ് ഞാന്‍ അന്‍ഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി കുറച്ചു മോശമായ കമന്റ്‌സ് എനിക്കെതിരെ വരുന്നുണ്ടായിരുന്നു എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും എന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളര്‍ത്താനും നോക്കുന്നുണ്ടായി.
അതിനെ തുടര്‍ന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാന്‍ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ കരുതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്.
ഇങ്ങനുള്ള മെസ്സേജ് കണ്ടാല്‍ ഉടന്‍ തന്നെ അവരുടെ പേജ് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും പറയാന്‍ ഉള്ളത്. പിന്നെ അവരുമായി പേഴ്‌സണല്‍ മെസ്സേജ് ഇടുന്നവര്‍ വരുന്ന പ്രശ്‌നങ്ങളും നേരിട്ടോളൂ. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി.