ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു; വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി നടി എസ്തര്‍ അനില്‍

Malayalilife
ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു; വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി നടി എസ്തര്‍ അനില്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിഹിതയായ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായിട്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ താരത്തിന് നേരെ സൈബർ ആക്രമണങ്ങൾ വരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച ലോക്ക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിത്രങ്ങള്‍ പകര്‍ത്തിയത് പൗര്‍ണമി മുകേഷ് ആണ്.  താരം തന്നെയാണ് വിര്‍ച്വല്‍ ഫോട്ടോഗ്രഫിയിലൂടെ വീട്ടില്‍ ഇരുന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്.  അതോടൊപ്പം തന്നെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച്‌ എസ്തര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ  തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.

'ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു (സത്യത്തില്‍ തുടക്കം തൊട്ടേ ഞാന്‍ അങ്ങനെയായിരുന്നു) പിന്നെയിതാ ഷൂസ് ധരിച്ച്‌ ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു. ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ നടക്കാന്‍ പറ്റില്ല എന്ന് തന്നെ.'- എസ്തര്‍ കുറിച്ചു.
 

Actress Esther Anil photoshoot pics goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES