എന്റെ ഏറ്റവും ഫേവറേറ്റ്; മോഹൻലാലിനെ കുറിച്ച് പറഞ്ഞ് എസ്തർ

Malayalilife
topbanner
 എന്റെ ഏറ്റവും ഫേവറേറ്റ്; മോഹൻലാലിനെ കുറിച്ച് പറഞ്ഞ് എസ്തർ

ലയാള സിനിമ മേഖലയിൽ ബാലതാരമായി തന്നെ ചേക്കേറിയ താരമാണ് എസ്തർ അനിൽ. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ എസ്തർ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത്. എസ്തർ അഭിനയ ലോകത്തേക്ക് ചുവട് വച്ചത് നല്ലവൻ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് എസ്തറിന്റെ കരിയറിൽ  ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം  ഒരു വഴിത്തിരിവായി മാറുകയായിരുന്നു. രു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങി നിരവധി സിനിമകളിൽ ഇതിനോടകം തന്നെ എസ്തർ വേഷമിട്ടുകഴിഞ്ഞു. 

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ എസ്തർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് വരാറുള്ളത്. എന്നാൽ ഇപ്പോൾ ദൃശ്യം 2  ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹൻലാൽ എന്നാണ് എസ്തർ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്ത വ്യക്തി, അദ്ദേഹമാണ് എന്റെ ഏറ്റവും ഫേവറേറ്റ്. ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നത് വിഷമത്തോടെയോ അല്ലെങ്കിൽ കോളജിലെ അസൈൻമെന്റിന്റെ ഡെഡ്‌ലൈനെക്കുറിച്ചോ പരീക്ഷയെക്കുറിച്ചോ ഉള്ള ടെൻഷനിലുമായിരുന്നു. അപ്പോൾ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കൽ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാൻ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാൽ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോൾ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാൽ അങ്കിൾ. ഒരുപാട് സ്‌നേഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

 

Actress Esther Anil words about mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES