ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനിഘയെ ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. എന്നാൽ ഇപ്പോൾ അനിഖയുടെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തമിഴിൽ അനിഖ അജിത് നായകനായ എന്നെ അറിന്താൽ സിനിമയിലൂടെയാണ് എത്തിയത്. അനിഘയെ ഈ സിനിമയിലെ അഭിനയം തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. അജിത്തിന്റെ മകളുടെ വേഷം 2019 ൽ പുറത്തിറങ്ങിയ വിശ്വാസം സിനിമയിലും ചെയ്‌തത് അനിഘയാണ്. അനിഘയുടെ പുതിയൊരു ദീപാവലി ഫൊട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പച്ച നിറത്തിലുള്ള വസ്ത്രത്തിൽ സുന്ദരിയായ എത്തിയ അനിഖയുടെ കൈയ്യിൽ മൺചിരാതുകൾ പിടിച്ച ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മെയ്യ് ഏറ്റെടുത്തിരിക്കുകയാണ്. ദീപാലിവാലിയോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത് .