മലയാളത്തിൽ ഒരു സമയത്ത് മോഹൻലാലിന്റെ നായികയായി തിളങ്ങി മലയാളി സിനിമ പ്രേക്ഷകകർക്ക് മുഴുവൻ ഇഷ്ട മോഹൻലാൽ ജോടി ആയി മാറിയിരുന്നു താരമാണ് ഐശ്വര്യ. ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ സിനിമയിൽ ഒക്കെ തന്നെ ഐശ്വര്യ ജനപ്രീതി നേടി. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. സ്വീറ്സും സോപ്പുമൊക്കെ വിറ്റ് കൊണ്ടാണ് ഇപ്പോൾ ഐശ്വര്യ ജീവിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പൊ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേപ്പറുകൾ കീറി അത് ഒരു മെഷീനിൽ ഇട്ട് വീണ്ടും നൂലുപോലെ കീറി വയ്ക്കുന്ന വീഡിയോയാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടിട്ട് ആരാധകർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. എന്നനാൽ പിന്നീട് സംശയങ്ങൾക്ക് മറുപടിയായി ഐശ്വര്യ തന്നെ റിപ്ലൈ ചെയ്തതോടെ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെട്ടു. ഐശ്വര്യ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ സിനിമയിൽ ഒന്നും തന്നെ ആരും വിളിക്കുന്നില്ലെന്ന പറഞ്ഞിരുന്നു. "ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും" ഇതായിരുന്നു കുറച്ച് നാള് മുൻപും ഐശ്വര്യ പറഞ്ഞിരുന്ന വാക്കുകൾ.
തന്റെ വിവാഹജീവിതത്തെക്കുറിച്ചും ഐശ്വര്യ പറഞ്ഞിരുന്നു. "വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്. പുരുഷന്മാർ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നത്. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത്. എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയുമുണ്ടല്ലോ. ഇതായിരുന്നു ഐശ്വര്യയുടെ വാക്കുകൾ