Latest News

നിത്യയിൽ നിന്ന് കിട്ടിയ അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയ അവസ്ഥയായിരുന്നു: വിവേക് ഗോപന്‍

Malayalilife
നിത്യയിൽ നിന്ന് കിട്ടിയ അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയ അവസ്ഥയായിരുന്നു: വിവേക്  ഗോപന്‍

ലയാള കുടുംബ പ്രേക്ഷകർക്ക് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന  പരസ്പരം എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ  താരമാണ് വിവേക് ഗോപന്‍. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായിരുന്നു എങ്കിലും നിത്യ മേനോന്‍ നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയില്‍ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനെക്കുറിച്ചു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുകയാണ്. 

തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീന്‍ കണ്ട് കുറേ കൂട്ടുകാര്‍ വിളിച്ച് പറഞ്ഞിരുന്നു. നിത്യ മേനോനെ ശല്യം ചെയ്യാന്‍ വേണ്ടി ബസില്‍ കയറി വേഷമായിരുന്നു ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ആ സീനില്‍ നിത്യ മേനോന്‍ ഒര്‍ജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.

അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടിച്ച് കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഓക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ഞാന്‍ കേട്ടില്ല. എനിക്ക് കൂ എന്നൊരു സൗണ്ട് മാത്രമേ കുറച്ച് നേരത്തേക്ക് കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ഒറ്റ ടേക്കില്‍ തന്നെ ആ സീന്‍ ഓക്കെയായി എന്നുമാണ്  വിവേക് പറഞ്ഞു.

Actor vivek gopan words about nithya menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES