തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് ദളപതി വിജയ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരു നടൻ എന്നതിലുപരി താരം മികച്ച ഒരു പിന്നണി ഗായകൻ കൂടിയാണ്. തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ്. ബാലതാരമായി തന്നെയാണ് വിജയ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതും. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്‌എ ചന്ദ്രശേഖര്‍ വ്യക്തമാക്കിയതിന് പിന്നാലെ താനുമായി അതിന് ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് മകനും നടനുമായ വിജയ് രംഗത്ത് എത്തിയിരിക്കുകയാണ്.
' പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുസമൂഹത്തെയും അറിയിക്കുന്നു.'അദ്ദേഹം ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്‍ട്ടിയില്‍ ചേരരുതെന്ന് എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആ പാര്‍ട്ടിയും ഫാന്‍സ് അസോസിയേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല'.
എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കും വിജയ് പറഞ്ഞു.