Latest News

ജീവിത പങ്കാളി ആഷിക് അബുവിനെ പോലെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു കൊണ്ടുപോയ ആളല്ല ഞാൻ; രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍

Malayalilife
ജീവിത പങ്കാളി ആഷിക് അബുവിനെ പോലെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു കൊണ്ടുപോയ ആളല്ല ഞാൻ; രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍

ലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ താരം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.


 ജീവിത പങ്കാളി ആഷിക അബുവിനെ പോലെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു കൊണ്ടുപോയ ആളല്ല താന്‍. ഇടുപക്ഷത്തേക്ക് എത്തിയതിന് പിന്നില്‍ ശക്തമായ കാരണമുണ്ട്. കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ റിമ പറഞ്ഞു.
ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചു തന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നതും. റിമ വ്യക്തമാക്കി.  സംഗീതസംവിധായകന്‍ ബിജിബാല്‍, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും ആഷിക്ക് അബുവിനേയും റിമയെയും കൂടാതെ സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിനായി പ്രചരണത്തില്‍ പങ്കെടുത്തു. 

ഒരു നടി , മോഡൽ ,നർത്തകി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്. 2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മിടുക്കി എന്ന പരിപാടിയുടെ അവതാരക കൂടിയാണ് താരം. 2014 ൽ കേരളത്തിലെ കൊച്ചിയിൽ സ്വന്തം നൃത്ത സ്ഥാപനം മാമാംഗം ആരംഭിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയായിരുന്നു താരത്തിന്റെ മാമാങ്കം സ്ഥാപനം അടച്ചു പൂട്ടുന്നതായി ഒരു വാർത്ത പുറത്ത് വന്നത്. 

Actress rima kallingal words about politics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക