മലയാള ടെലിവിഷൻ ആസ്വാദകരെ ചിരിയുടെ മാലപ്പടക്കം കൊണ്ട് ഏറെ ഞെട്ടിച്ച ഒരു താരമാണ് തങ്കച്ചൻ വിതുര. മിമിക്രയ വേദികളിലൂടെയും തുടർന്ന് ഗാനങ്ങളിലൂടെയും എല്ലാം തന്നെ ഈ കലാകാരനെ ആരാധകർക്ക് പരിചിതമാണ്. താരത്തിന്റെ ശ്രദ്ധേയമായ മറിയേടമ്മേടെ ആട്ടിൻകുട്ടി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തങ്കച്ചന്. പരിപാടിയില്‍ നിന്നും തങ്കച്ചന് ഇടവേള എടുക്കാനുള്ള കാരണം അറിഞ്ഞപ്പോള്‍ മുതല്‍ താരത്തിന് ആശംസ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ നിന്നും തങ്കച്ചന് നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ തങ്കച്ചന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന മാരുതന്‍ എന്ന സിനിമയിലൂടെ , എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റില്‍ ഇവിടെ അനൗണ്‍സ് ചെയ്യുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കും. എന്നായിരുന്നു താരം കുറിച്ചത്. തങ്കച്ചന് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് തങ്കച്ചന് ആശംസകളുമായി എത്തിയത്.
ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാറ്റസിൽ സപ്പോർട്ടിങ് ആര്ടിസ്റ്റയായി എത്തിയ തങ്കച്ചനെ ആളുകൾ ഏറെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ, ടമാർ പടാർ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം , അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിൽ കൂടിയും ഹിറ്റ് സിനിമകളിൽ ഭാഗമാകാൻ തങ്കു എന്ന തങ്കച്ചന് ഭാഗ്യം സിദ്ധിക്കുകയും ചെയ്തിയിട്ടുണ്ട്.