Latest News

സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയയാളാണ് തന്റെ ഭാര്യ; അധികമാരും സമ്മതിക്കാത്ത കാര്യമാണ് ഇത്; വെളിപ്പെടുത്തലുമായി സുധീർ സുധി

Malayalilife
സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയയാളാണ് തന്റെ ഭാര്യ; അധികമാരും സമ്മതിക്കാത്ത കാര്യമാണ് ഇത്; വെളിപ്പെടുത്തലുമായി സുധീർ സുധി

 മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുധീർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നു. ഒരുവേള  തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു ചാനൽ പരിപാടിയിലൂടെ സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയയാളാണ് തന്റെ ഭാര്യയെന്ന് സുധീര്‍ പറയുന്നു. 

രണ്ട് ആണ്‍കുട്ടികളാണുള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയും മറ്റൊരാള്‍ പഠിക്കാന്‍ പോവുകയാണെന്നും സുധീറിന്റെ ഭാര്യ വ്യക്തമാക്കി. എന്നാല്‍ അവരെ കൂടാതെ ഒരു മകള്‍ കൂടിയുണ്ടെന്നാണ് സുധീര്‍ പറഞ്ഞു. കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിമാര്‍ക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു’.

ഒരു ഭര്‍ത്താവും ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിഷേപിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്തു. കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ചികിത്സയുടെ ഭാഗമായി ആ കുടുംബം ഞങ്ങളുടെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഒരു ദിവസം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ ഇല്ലാത്തതിനെ പറ്റിയും ആരെങ്കിലും ദാനം ചെയ്തിരുന്നെങ്കില്‍ എന്നും പറയുന്നത്. അത് കേട്ടതോടെ നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ഞാന്‍ ചോദിച്ചു.

ഇത് കേട്ടതോടെ ആ സ്ത്രീ അവിടെ നിന്നും ഓടി പോവുകയാണ് ചെയ്തത്. കാരണം നമ്മള്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ച കാര്യം തന്നെയാണ് പരറഞ്ഞത്. പെണ്‍കുട്ടിയാണ് ജനിച്ചത്. ഇതുവരെ ആ കുഞ്ഞിനെ കണ്ടിട്ടില്ല. അവള്‍ക്കിപ്പോള്‍ പത്ത് വയസുണ്ട്. അവര്‍ക്ക് കുട്ടി ആയി കഴിഞ്ഞപ്പോള്‍ എല്ലാം മറന്നു. കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നു.

നമ്മളിലൂടെ ഒരു ദമ്പതിമാര്‍ക്ക് കുട്ടിയുണ്ടാവട്ടേ എന്നാണ് കരുതിയത്. ചികിത്സയുടെ ഭാഗമായി കുറച്ച് ഇന്‍ജെഷന്‍ വേണ്ടി വന്നിരുന്നു.-പ്രിയ പറഞ്ഞു. ഒരിടയ്ക്ക് വല്ലാതെ തളര്‍ന്ന് പോയാര്‍ന്നു. പിന്നെ ഹോര്‍മോണ്‍ എടുത്തത് കൊണ്ട് നല്ലോണം തടി വെച്ചിരുന്നു. ഇടയ്ക്ക് അവരില്‍ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായെന്നും സുധീര്‍ സൂചിപ്പിച്ചു. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്നും താരങ്ങള്‍ പറയുന്നു.

Read more topics: # Actor sudheer sudhi ,# words about wife
Actor sudheer sudhi words about wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES