കഴിഞ്ഞ ദിവസമായിരുന്നു നടൻ ശ്രീജിത്ത് രവി കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായത്. താരത്തിന് നേരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ശ്രീജിത്ത്ര വിയുടെ പഴിയ അഭിമുഖമാണ്. 2022, ഏപ്രിൽ മാസത്തിൽ കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.
ൽ ശ്രീജിത്ത് രവിയ്‌ക്കൊപ്പം ഭാര്യയും സുബി സുരേഷ് അവതരിപ്പിയ്ക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയി ഉണ്ടായരുന്നു. തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചും അതിലെ രസകരമായ അനുഭവങ്ങളെ കുറിച്ചും ഷോയിൽ ശ്രീജിത്ത് രവി സംസാരിയ്ക്കുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങൾക്ക് പ്രണയത്തിന്റെ സ്പാർക്ക് ഉണ്ടായത്. ഞങ്ങൾ ബന്ധുക്കളാണ്, നേരത്തെ പരസ്പരം അറിയാം പക്ഷെ പ്രണയം തോന്നിയത് ആശുപത്രിയിൽ വച്ചാണ്
എന്റെ കല്യാണ ആലോചനകൾ എല്ലാം കൊടുംപിരി കൊണ്ടു നിൽക്കുന്ന സമയത്ത് ആണ് സജിതയെ കാണുന്നത്. അപ്പോൾ അമ്മയോട് പറഞ്ഞു ആ കുട്ടി കൊള്ളാം, എനിക്ക് ഇഷ്ടമായി എന്ന്. അമ്മ അത് ഒരു കല്യാണ ആലോചനയുടെ രീതിയിൽ അന്വേഷിക്കാം എന്ന് കരുതിയപ്പോൾ ആരോ പറഞ്ഞു, അത് പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയാണ് എന്ന്. എന്നാൽ പിന്നീട് ആണ് അറിഞ്ഞത്, പ്ലസ് ടു അല്ല ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കുട്ടിയാണ് എന്ന്. അതിന് ശേഷം പതുക്കെ കോമൺ സുഹൃത്തുക്കൾ എല്ലാം വഴി സജിതയിലേക്ക് എത്തുകയായിരുന്നു. ഒന്നര വർഷത്തോളം പ്രണയ ബന്ധം മുന്നോട്ട് കൊണ്ടു പോയി. എന്നെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ എന്റെ സ്വഭാവം മനസ്സിലാക്കി കളയും എന്നതിനാൽ അധികം താമസിയാതെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ശ്രീജിത്ത് രവി. മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി ജി രവിയുടെ മകനാണ് ശ്രീജിത്ത്. ശ്രീജിത്ത് തൃശ്ശൂരിലെ ഹരി ശീ വിദ്യ നിധി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ധാരാളം തിയേറ്റർ പരിപാടികളിൽ പങ്കെടുത്തിരുന്നു. പിന്നീട് കോളേജ് ജീവിതത്തിൽ ഇത് അദ്ദേഹം തുടർന്നു.