മലയാള സിനിമ മേഖലയിൽ നിന്ന് നിരവധി താരങ്ങളാണ് രോഗ ബാധിതരായി പൊലിഞ്ഞ് പോയത്. അതിൽ കരൾ രോഗം ബാധിതരാണ് ഏറെയും. കരള്‍ രോഗത്തിന്റെ ഇരയായവരാണ് കൊച്ചിന്‍ ഹനീഫ മുതല്‍ നെടുമുടി വേണു വരെയുള്ളവര്‍. സിനിമക്കാരുടെ അസുഖങ്ങള്‍ക്ക് അമിത മദ്യപാനവും പുതയില ഉത്പന്നങ്ങളുടെ ഉപയോഗവുമാണ് പിന്നിലെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ സത്യാവസ്ഥ ഇതല്ലെന്നും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിത രീതികള്‍ക്കും ഭക്ഷണങ്ങള്‍ക്കും അവരുടെ ആരോഗ്യ സ്ഥിതി മോശമാക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് പറയുകയാണ് നടനും ഡോക്ടറുമായ റോണി ഡേവിഡ്. ഒറു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
റോണി ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ,
എല്ലാ സിനിമക്കാരും അമിത മദ്യപാനം മൂലം മരിച്ചവരാണെന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ നിന്നും മാറ്റുകയാണ് തന്റെ ഉദ്ദേശം. വേട്ട അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ രാജേഷ് പിള്ള മരിച്ചത് ഗുരുതരമായ കരള്‍ രോഗം മൂലമാണ്. എന്നാല്‍ അത് അമിത മദ്യപാനം മൂലം ഉണ്ടായ കരള്‍ രോഗം ആയിരുന്നില്ല, അദ്ദേഹത്തിന്റെ അമ്മയ്ക്കും ഇതേ രോഗം ഉണ്ടായിരുന്നു്. അദ്ദേഹം ചികിത്സയിലായിരുന്നപ്പോള്‍ തന്നെ വ്യായാമം അടക്കമുള്ളവ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ സിനിമാ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം പലപ്പോഴും അവയെല്ലാം ഒഴിവാക്കിയതിനാലാണ് കരള്‍രോഗം പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയതും മരണം അതിവേഗം അദ്ദേഹത്തെ കവര്‍ന്നെടുക്കാനും കാരണമായത്.
സിനിമാക്കാര്‍ എല്ലാവരും കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നവരോ വ്യായാമം മുടങ്ങാതെ കൊണ്ടുപോകുന്നവരോ അല്ല. പല സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോള്‍ പലവിധ ഭക്ഷണവും ജീവിതരീതിയുമാണ് അവര്‍ക്ക് ഇതൊക്കെയാണ് സിനിമാക്കാരുടെ അസുഖങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഇതൊന്നും തിരിച്ചറിയാതെ സിനിമാക്കാരുടെ ജീവനെടുക്കുന്നത് അമിത മദ്യപാനമാണ് എന്ന തിയറി തെറ്റാണെന്നും റോണി കൂട്ടിച്ചേര്‍ത്തു. ‘സിനിമാ താരങ്ങളെ സംബന്ധിച്ച് അവരുടെ ജോലി സമയവും തൊഴില്‍ രീതികളുമൊക്കെ ആരോഗ്യത്തെ മോശമായി ബാധിക്കും. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും സമയ പരിധിയില്ലാതെ ജോലി ചെയ്യേണ്ടതായി വരും.
തിരക്കേറിയ താരങ്ങളെ സംബന്ധിച്ച് അതിനിടെ ആരോഗ്യ കാര്യങ്ങളിലോ വ്യായാമത്തിലോ ഒന്നും കൃത്യമായി ശ്രദ്ധിക്കാനാകില്ല. അപൂര്‍വം ആളുകളാണ് അതിനിടെ സമയം കണ്ടെത്തി വ്യായാമങ്ങള്‍ ചെയ്യുന്നത്. പ്രായമുള്ളവരെ സംബന്ധിച്ച് വിശ്രമത്തിനുള്ള സമയം കൂടി പരിഗണിച്ചെ അതൊക്കെ ക്രമീകരിക്കുവാനാകൂ. ഭക്ഷണത്തിന്റെ കാര്യവും അങ്ങനെയാണ്. തുടര്‍ച്ചയായി പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കേണ്ടി വരുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം ഏറെ അപകടകരമാണ്. ഇങ്ങനെ പല പല കാരണങ്ങളാണ് കരള്‍ രേഗത്തിലേക്ക് നയിക്കുക എല്ലാവരിലും കരള്‍ രോഗത്തിന് കാരണമാകുന്നത് മദ്യമല്ല.