മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് നടൻ പൃത്വി രാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട് ഒരു നടൻ എന്നതിലുപരി പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് താരം. താരത്തിന്റെതായി ഇനി പുറത്തിറങ്ങ ഇരിക്കുന്ന ചിത്രം ആടുജീവിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരാട്ടിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.
എന്നാൽ ഇപ്പോൾ നടന്‍ പൃഥ്വിരാജ് വമ്പൻ വിജയം നേടി തുടര്‍ ഭരണം നേടിയ ഇടത് മുന്നണിക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ വിജയികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിന് ഒപ്പം ഒരുമിച്ച് നില്‍ക്കണമെന്നും നടന്‍ പറയുന്നു. പൃഥ്വിരാജ് അതോടൊപ്പം തന്നെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപുന്നത് എന്നും കുറിച്ചു.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മള്‍ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേര്‍ന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.