Latest News

മേക്ക് ഇറ്റ് കൗണ്ട്; സമ്മതിദാനാവകാശം രേഖപ്പെടുത്തി നടൻ പൃത്വി രാജ്; ചിത്രം വൈറൽ

Malayalilife
മേക്ക് ഇറ്റ് കൗണ്ട്; സമ്മതിദാനാവകാശം രേഖപ്പെടുത്തി നടൻ പൃത്വി രാജ്; ചിത്രം വൈറൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് നടൻ പൃത്വി രാജ്. ഒരു നടൻ എന്നതിലുപരി പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് താരം. താരത്തിന്റെതായി ഇനി പുറത്തിറങ്ങ ഇരിക്കുന്ന ചിത്രം ആടുജീവിതമാണ്. എന്നാൽ അടുത്ത അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്. ഈ അവസരത്തിൽ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 തന്റെ സമ്മതിദാനാവകാശം ഈ തെരഞ്ഞെടുപ്പ് ദിനത്തിൽ രേഖപ്പെടുത്തിയതായി നടൻ പൃഥ്വിരാജ്  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏവരെയും അറിയിച്ചിരിക്കുന്നത്.‘മേക്ക് ഇറ്റ് കൗണ്ട്’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് വോട്ട് ചെയ്ത സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത്. അതോടൊപ്പം താനാണ് മഷി പുരട്ടിയ വിരലിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 തങ്ങളുടെ സമ്മതിദാനാവകാശം സംവിധായകൻ വൈശാഖ്, നീരജ് മാധവ് ഉള്പടെയുള്ളവരും രേഖപ്പെടുത്തി കഴിഞ്ഞു. ‘നമ്മൾ എല്ലാവരിലും 
 ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം.നമ്മൾ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’എന്നുമാണ്  വൈശാഖ്  തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Read more topics: # Actor prithvi raj,# voted image
Actor prithvi raj voted image

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES