Latest News

പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തിൽ പുതിയ സന്തോഷം; അച്ഛനാകാൻ പോകുന്ന വാർത്ത പങ്കുവച്ച് നടൻ നരേൻ

Malayalilife
പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തിൽ പുതിയ സന്തോഷം; അച്ഛനാകാൻ പോകുന്ന വാർത്ത പങ്കുവച്ച് നടൻ നരേൻ

നായകനായും സഹനടനായും വില്ലാനയുമൊക്കെ  മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്നേറുകയായിരുന്നു. സിനിമയിലെ തിരക്കിനിടയിലും തന്റെ ഭാര്യയ്ക്കും മകള്‍ക്കും ഒത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാൽ ഇപ്പോൾ വിവാഹ വാർഷിക ദിനത്തിൽ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നരേൻ. 

”പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ സ്‌പെഷല്‍ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു,’  എന്നായിരുന്നു നരേന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. നായകനായും സഹനടനായും വില്ലാനയുമൊക്കെ  മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്നേറുകയായിരുന്നു. സിനിമയിലെ തിരക്കിനിടയിലും തന്റെ ഭാര്യയ്ക്കും മകള്‍ക്കും ഒത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. 

എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നാണ്  ക്ലാസ്മേറ്റ്സ്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നരേനുമെത്തിയിരുന്നു. അച്ചുവിന്റെ അമ്മ, പന്തയക്കോഴി, മിന്നാമിന്നക്കൂട്ടം, റോബിന്‍ഹൂഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങി പല ചിത്രങ്ങളിലുംമലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒടിയന്‍ മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. സഹനടനായാണ് താരം അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. 2007ലാണ് നരേന്‍ വിവാഹിതനായത്. 

Actor naren share surprise for wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക